Web Desk

കോതമംഗലം

June 02, 2020, 9:40 pm

വൈദ്യുത ലൈനിൽ കുടുങ്ങിയ പ്രാവിനെ രക്ഷിച്ചു

Janayugom Online

വൈദ്യുത ലൈൻ കമ്പികൾക്കിടയിൽ കുടുങ്ങിയ പ്രാവിനെ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി.ഇന്നലെ വൈകിട്ട് ആറ് മണിയോടെ കോതമംഗലം ചെറിയപള്ളി താഴത്ത് 11 കെവി ലൈനിലെ കമ്പികൾക്കിടയിലാണ്
പ്രാവ് കുടുങ്ങിയത്. അബദ്ധത്തിൽ പ്രാവിന്റെ കാലിൽ നൂൽ കുടുങ്ങിയിരുന്നു. തുടർന്ന് പറന്ന് വന്ന് കമ്പിയിൽ ഇരിക്കവേ കമ്പിയിൽ ഉടക്കി. രക്ഷപ്പെടാനായി ചിറകിട്ടടിക്കുന്നതു കണ്ടതോടെ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാർ കോതമംഗലം ഫയർഫോഴ്സിൽ വിവരമറിയിച്ചു.

ഫയർഫോഴ്‌സ് സേനാംഗങ്ങൾ ഫയർ റാക്കിൽ കത്തി കെട്ടി പ്രാവിൻ്റെ കാലിൽ കുടുങ്ങിയ നൂൽ അറുത്ത് പ്രാവിനെ രക്ഷപെടുത്തി. പ്രാവ് പറന്നു രക്ഷപ്പെട്ടു. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എം അനിൽ കുമാർ, പി എം റഷീദ് ‚ഫയർ & റസ്ക്യൂ ഓഫീസർ മാരായ ഒ എ ആബിദ്, എസ് അൻഷാദ്, പി എൻ അനൂപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. പ്രാവ് രക്ഷപ്പെട്ടതോടെ ഓട്ടോറിക്ഷാ ഡ്രൈവറൻമാരുടെ ഉൾപ്പടെ യുള്ളവർ കരഘോഷം മുഴക്കി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.

ENGLISH SUMMARY: pigeon res­cued from elec­tric line
You may also like this video