മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോയേക്കില്ല

Web Desk
Posted on December 23, 2018, 10:54 am

പമ്പ: സുപ്രിംകോടതി വിധിയെ മുന്‍ നിര്‍ത്തി  തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ട് പോകില്ലെന്ന് പൊലീസ്. തിരക്ക് അനിയന്ത്രിതമായതിനാല്‍ സുരക്ഷാ പ്രശനം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം സുരക്ഷാ ഒരുക്കാന്‍ കഴിയില്ലെന്ന് പൊലീസ് ഔദ്യോഗികമായി അറിയിച്ചാല്‍ മാത്രമെ തിരിച്ച് പോകുകയുള്ളുവെന്ന് മനിതി സംഘം നേതാവ് ശെല്‍വി അറിയിച്ചു. സുരക്ഷയ്ക്ക് തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. സുരക്ഷ നല്‍കിയാല്‍ ദര്‍ശനം നടത്തുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും നേരത്തെ പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ ഇവര്‍ അറിയിച്ചിരുന്നു.