പ്രധാനമന്ത്രിക്കും മുരളീധരനും മുഖ്യമന്ത്രിയുടെ അഭിനന്ദനം

പിണറായി വിജയന്
തിരുവനന്തപുരം: വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോഡിയെ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററി സഹമന്ത്രിയായി നിയമിതനായ വി മുരളീധരനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരളത്തിെന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമത്തില്‍ കേന്ദ്രസഹമന്ത്രിയുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
YOU MAY ALSO LIKE THIS: