പ്രതിരോധ ഗവേഷണ വികസന സംഘടന(ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക മൾട്ടി ബാരൽ റോക്കറ്റ് സിസ്റ്റത്തിന്റെ (എംആർഎൽഎസ്) ഏറ്റവും പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഇന്നലെ ഒഡിഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് പരീക്ഷിച്ച ആറ് റോക്കറ്റുകളുടെ വിക്ഷേപണം വിജയകരമായി പൂർത്തിയായി. നിലവിൽ ഉപയോഗത്തിലുള്ള പിനാക എംകെ ‑1 റോക്കറ്റുകൾക്ക് പകരം പരിഷ്കരിച്ച പുതിയ പതിപ്പ് ഉപയോഗിക്കുമെന്ന് ഡിആർഡിഒ അറിയിച്ചു.
മുൻ പതിപ്പുമായി (എംകെ ‑1) താരതമ്യപ്പെടുത്തുമ്പോൾ പുതിയ റോക്കറ്റ് സിസ്റ്റത്തിന് കൂടുതൽ ദൂരം ലക്ഷ്യം വയ്ക്കാനാകും. പൂനെ ആസ്ഥാനമായുള്ള ഡിആർഡിഒ ലബോറട്ടറികളും, ആർമാമന്റ് റിസർച്ച് & ഡെവലപ്മെന്റ് സെന്ററും, ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയും (എച്ച്ഇഎംആർഎൽ) ചേർന്നാണ് മിസൈലിന്റെ രൂപകല്പന പൂർത്തിയാക്കിയത്.
പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറിൽ നിന്ന് 44 സെക്കൻഡിൽ 12 റോക്കറ്റുകൾ ഒരേ സമയം വിക്ഷേപിക്കാം. 90 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശത്രുക്കളെയും ശത്രു താവളങ്ങളേയും കൃത്യതയോടെ തകർക്കാൻ ശേഷിയുള്ള റോക്കറ്റുകളാണ് പിനാക. കാർഗിൽ യുദ്ധ വേളയിൽ പ്രഹരശേഷി തെളിയിച്ച പിനാക റോക്കറ്റുകളിൽ ടെലിമിനേറ്ററി, റഡാറുകൾ, ഇലക്ട്രോ ഒപ്റ്റിക്കൽ ടാർഗറ്റിംഗ് സിസ്റ്റം എന്നിവയുണ്ട്.
English summary; Pinaka experiment success
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.