Web Desk

തിരുവനന്തപുരം

March 07, 2020, 12:51 pm

മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഭവം; മുഖം മോശമായതിന് കണ്ണാടി തകർക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്‍: പിണറായി വിജയൻ

Janayugom Online

ഡൽഹി കലാപം വസ്തുതാപരമായി നേരിട്ട് റിപ്പോർട്ട് ചെയ്ത മലയാളം വാർത്താ ചാനലുകൾക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖം മോശമായതിനു കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയുള്‍ക്കൊള്ളുന്ന നടപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അപ്രഖ്യാപിതമായ അടിയന്തരാവസ്ഥയാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിെനതിരായ പരിധി ഭേദിച്ചുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

അതേസമയം പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ ഫാ​സി​സ്റ്റ് മു​ഖ​മാ​ണ് വെ​ളി​പ്പെ​ട്ടി​രി​ക്കു​ന്ന​തെന്നും ഈ നടപടി നീതി നിഷേധമാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

you may also like this video;