Janayugom Online
soumya-kannur-murder

അവിഹിതബന്ധം മകള്‍ കണ്ടതാണ്‌ ആദ്യ കൊലപാതകത്തിലേക്കു നയിച്ചതെന്ന്‌ അറസ്‌റ്റിലായ സൗമ്യ

Web Desk
Posted on April 26, 2018, 10:48 am

കണ്ണൂര്‍ : അവിഹിതബന്ധം മകള്‍ കണ്ടതാണ്‌ ആദ്യ കൊലപാതകത്തിലേക്കു നയിച്ചതെന്ന്‌ പിണറായിയിലെ ദുരൂഹമരണങ്ങളില്‍ അറസ്‌റ്റിലായ സൗമ്യ. വീട്ടിലെ കിടപ്പുമുറിയില്‍ രണ്ടുചെറുപ്പക്കാരോടൊപ്പം തന്നെ അശ്ലീലമായ നിലയിൽ  മകള്‍ ഐശ്വര്യ കണ്ടിരുന്നു. മകള്‍ മറ്റുള്ളവരോടും മാതാപിതാക്കളോടും ഇക്കാര്യം വെളിപ്പെടുത്തുമെന്ന ഭയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന്  സൗമ്യ പോലീസിനോടു വെളിപ്പെടുത്തി. പിന്നീട്‌ വഴിവിട്ട ജീവിതത്തിന്‌ മാതാപിതാക്കള്‍ തടസമായപ്പോള്‍ അവരെയും ഇല്ലാതാക്കുകയായിരുന്നുവെന്നും സൗമ്യ പറഞ്ഞു.

സാമ്പത്തിക പരാധീനതയാണ്  മോശമായ ജീവിതത്തിലേക്ക് നയിച്ചതെന്ന് സൗമ്യ മൊഴി നല്‍കി.
രണ്ടാമത്തെ കുട്ടി ജനിച്ചശേഷം ഭര്‍ത്താവു പിണങ്ങിപ്പോയി. ഇതോടെ ജീവിതം വഴിമുട്ടി. അതിനിടിയില്‍ ഇരിട്ടി സ്വദേശിനിയായ ലൈംഗികത്തൊഴിലാളിയുമായി പരിചയത്തിലായി. അവരാണു ലൈംഗികത്തൊഴിലിലേക്കു നയിച്ചത്‌. ഇരിട്ടിയിലെ അവരുടെ വീട്ടില്‍വച്ചും പിണറായിയിലെ സ്വന്തം വീട്ടിലും ഈ തൊഴിലില്‍ ഏര്‍പ്പെട്ടു.
ദാരിദ്രത്തെ തുടര്‍ന്ന് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിന് സമ്മതിക്കുകയും ഇക്കാര്യത്തെ എതിര്‍ത്ത വീട്ടുകാരെ ഇല്ലാതാക്കുകയുമായിരുന്നു സൗമ്യ.

സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (80), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (ഒന്‍പത്) എന്നിവരാണു കഴിഞ്ഞ നാലു മാസത്തിനിടെ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചത്. ഛര്‍ദിയെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ ജനുവരി 21 നാണു മരിച്ചത്. കമല മാര്‍ച്ച്‌ ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും സമാന രോഗലക്ഷങ്ങളുമായി മരിക്കുകയായിരുന്നു.
അച്ഛന് പണിക്കു പോകാനാകാത്ത സ്ഥിതിയായി. അമ്മ കൂലിപ്പണിക്കു പോയെങ്കിലും പിന്നീട് അതിനും പറ്റാതായി. കുടുംബത്തിന്റെ ഭാരം എന്റെ തലയില്‍ മാത്രമായി. കശുവണ്ടിക്കമ്ബനിയിലെ തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കാന്‍ ഏറെ പ്രയാസപ്പെട്ടു.
ഇതാണ് മകളുടെ കൊലപാതകത്തിലേക്ക് നയിച്ചത്. പുരുഷന്മാരുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ രക്ഷിതാക്കളെയും കൊലപ്പെടുത്തുകയായിരുന്നു.

ഓരോ കൊലപാതകവും എങ്ങനെയാണു ചെയ്തതെന്നും സൗമ്യ വിശദീകരിച്ചു. രാത്രിയിലെ ചോറ് ബാക്കിവന്നാല്‍ അതാണ് രാവിലെയും കഴിക്കുക. മകള്‍ക്കും അതാണു നല്‍കാറ്. ഇതില്‍ വിഷം ചേര്‍ത്ത് മകള്‍ക്ക് വാരിക്കൊടുത്തതാണെന്ന് സൗമ്യ സമ്മതിച്ചു.

സൗമ്യയുടെ കാമുകരിൽ ചിലരെ പോലീസ് ചോദ്യം ചെയ്യുകയാണ് . സൗമ്യയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നവരാണിവർ.