December 3, 2022 Saturday

Related news

December 2, 2022
November 18, 2022
November 15, 2022
November 15, 2022
November 15, 2022
November 15, 2022
November 10, 2022
November 10, 2022
November 10, 2022
November 9, 2022

കേരളത്തില്‍ ബിജെപി – കോണ്‍ഗ്രസ് കൂട്ടുകെട്ട്; മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്തത് ഇതിന് തെളിവ്: മുഖ്യമന്ത്രി

Janayugom Webdesk
തിരുവല്ല
March 24, 2021 1:01 pm

കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ധാരണയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയില്ലാത്തത് ഇതിന് തെളിവാണ്. ഒരിടത്ത് കൊടുത്ത് മറ്റൊരിടത്ത് വാങ്ങാനാണ് ബിജെപിയുടെ ശ്രമം. കൂടിക്കാഴ്ച നടത്തുന്നതും കൂട്ടുണ്ടാക്കുന്നതും ആരെന്ന കാര്യം തെളിഞ്ഞതാണ്. ബിജെപി – കോണ്‍ഗ്രസ് കേരളാതല കൂട്ടുകെട്ടിനെ വോട്ടര്‍മാര്‍ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല. അതിലൊക്കെ കൃത്യമായ അജണ്ടയുണ്ടെന്ന് ആ നിയോജക മണ്ഡലവും അവിടെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയും പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും. ഒരിടത്ത് കൊടുത്ത് മറ്റൊരിടത്ത് വാങ്ങുക എന്ന നിലപാട് ബിജെപി സ്വീകരിക്കുന്നു. വര്‍ഗീയതയെ മടിയിലിരുത്തി അധികാരം പിടിച്ചടക്കാമെന്നായിരുന്നു വ്യാമോഹിച്ചിരുന്നത്. അത് തകര്‍ന്നടിയുന്നു എന്ന് കാണുമ്പോഴുള്ള വെപ്രാളം ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷത ഉയർത്തിപിടിച്ച്‌ വർഗീയതക്കെതിരെ  നിലപാടെടുക്കുന്നവർക്ക്‌ കോൺഗ്രസിൽ നിൽക്കാൻ പറ്റാതായി. കെപിസിസി മുൻ ജനറൽ സെക്രട്ടറി പി എം സുരേഷ്‌ബാബുവിന്‌ കോൺഗ്രസിൽനിന്ന്‌ പുറത്തുപോരേണ്ടി വന്നത്‌ അതുകൊണ്ടാണ്‌. കഴിഞ്ഞ ദിവസം കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ആയിരുന്ന റോസക്കുട്ടിയും കോൺഗ്രസ്‌ വിട്ടുപോന്നിരുന്നു. ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന്‌ വ്യതസ്‌തമായി ഇവിടെ കോൺഗ്രസ്‌ വിട്ടുപോരുന്ന എല്ലാവരും ബിജെപിയിലേക്കല്ല പോകുന്നത്‌. വർഗീയതക്കെതിരെ പോരാടുന്ന  ഇടതുപക്ഷത്തിനൊപ്പം അവർ വരുന്നത്‌ സ്വാഗതാർഹമാണെന്നും മുഖ്യമന്ത്രി  പറഞ്ഞു.

Eng­lish summary:cm press meet updates
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.