August 15, 2022 Monday

Related news

August 15, 2022
August 15, 2022
August 10, 2022
August 2, 2022
July 28, 2022
July 27, 2022
July 26, 2022
July 22, 2022
July 21, 2022
July 21, 2022

ജനങ്ങൾക്ക് നൽകിയ ഉറപ്പ് തുടർന്നും പാലിക്കും; മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
May 3, 2021 1:13 pm

എല്‍ഡിഎഫ് സര്‍ക്കാരിന് ജനം നൽകിയത് നൂറില്‍ നൂറ് മാർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയത്തിൽ എല്ലാവർക്കും അവകാശമുണ്ട്. കൂട്ടായ പ്രവർത്തനത്തിന്റെ ജയമാണിത്. ജനങ്ങൾക്ക് നൽകിയ ഉറപ്പ് തുടർന്നും പാലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മെയ് 9 വരെ നിലവിലെ നിയന്ത്രണം തുടരുമെന്നും ലോക്ഡൗൺ വേണോ എന്ന് 10 നുശേഷം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാബിനറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, രാജ് ഭവനിലെത്തി മുഖ്യമന്ത്രി ​ഗവര്‍ണര്‍ക്ക് രാജി കത്ത് കൈമാറി. ഇന്ന് വെെകിട്ട് അദ്ദേഹം മാധ്യമങ്ങളെ കാണും.

അപ്രതിരോധ്യമായ ചുവപ്പു കോട്ടയെന്ന് തെളിയിച്ചുകൊണ്ട് എൽഡിഎഫിന് അനുകൂലമായി കേരള ജനതയുടെ വിധിയെഴുത്ത്. 99 സീറ്റുകളിൽ സമ്പൂർണ്ണ വിജയം നേടി ആധികാരികമായാണ് എൽഡിഎഫ് അധികാരം നിലനിർത്തിയത്. പ്രതിപക്ഷവും ബിജെപിയും ഒത്തുചേർന്ന് മാസങ്ങളായി അഴിച്ചുവിട്ട അപവാദപ്രചാരണങ്ങളെ അതിജീവിച്ചാണ് എൽഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുമായി അധികാരമേൽക്കുന്നത്. കേരള ചരിത്രത്തിൽ ഇതു രണ്ടാം തവണയാണ് തുടർഭരണം ഉണ്ടാവുന്നത്. 

1977ൽ സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി തുടർഭരണം നേടിയിരുന്നു. 25 സീറ്റുകളിൽ മത്സരിച്ച സിപിഐ 17 ഇടത്ത് വിജയിച്ചു. 2016 ൽ 27 സീറ്റുകളിൽ മത്സരിച്ചപ്പോൾ 19 മണ്ഡലങ്ങളിലാണ് വിജയിച്ചത്. 41 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി യുഡിഎഫ് തകർന്നു. കേവലം 22 സീറ്റുമായി കോൺഗ്രസ് നിഷ്‌പ്രഭമായി. കൈവശമുണ്ടായിരുന്ന നേമവും കൈവിട്ടതോടെ മറ്റൊരിടത്തും വിജയിക്കാനാകാതെ കേരളത്തിൽ നിന്നും ബിജെപി തുടച്ചുമാറ്റപ്പെട്ടു.

Eng­lish sum­ma­ry: CM state­ment on Election
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.