Web Desk

കണ്ണൂര്‍

March 14, 2021, 3:04 pm

നേമത്ത് ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ്, ഇത്തവണ മലമ്പുഴയിൽ ആവർത്തിക്കാൻ നീക്കം: മുഖ്യമന്ത്രി

Janayugom Online

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിനെ ജയിപ്പിച്ചത് കോൺഗ്രസാണെന്നും ഇത്തവണ അത് മലമ്പുഴയിൽ ആവർത്തിക്കാനാണ് യുഡിഎഫിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സീറ്റിന് വേണ്ടി കോണ്‍ഗ്രസ് വൃത്തികെട്ട കളികള്‍ കളിക്കുന്നു. മലമ്പുഴയിലേക്ക് കച്ചവടമാണെന്ന് കോൺഗ്രസ്സ് നേതാവ് തന്നെയാണ് വെളിപ്പെടുത്തിയത്. കേരളത്തിൽ ആർക്കും അറിയാത്ത പാർട്ടിക്കാണ് മലമ്പുഴ സീറ്റ് കൊടുത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കണ്ണൂരിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തവണ ബിജെപിയെ നേമത്ത് ജയപ്പിച്ചത് കോണ്‍ഗ്രസാണ്. തൊട്ടടുത്ത സീറ്റില്‍ ജയിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടു മറിച്ചത്. ഇത്തവണ ഇത് മലമ്പുഴയില്‍ ആവര്‍ത്തിക്കാനാണ് നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് നടത്തിയ വോട്ടു കച്ചവടം ഇക്കുറി മലമ്പുഴയിൽ ആവർത്തിക്കാനാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു. 

മലമ്പുഴ സീറ്റിൽ ഭാരതീയ ജനതാദളിനെ മത്സരിപ്പിക്കാനുള്ള യുഡിഎഫ് തീരുമാനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരടക്കം ശക്തമായി രംഗത്ത് വന്നിരുന്നു. 

Eng­lish sum­ma­ry: pinarayi vijayan against con­gress over malam­buzha seat controversy
You may also like this video: