Web Desk

തിരുവനന്തപുരം

September 24, 2020, 8:32 pm

ആൾമാറാട്ടം നടത്തിയ കെഎസ്‌യു സംസ്‌ഥാന പ്രസിഡന്റിനെതിരെ മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിനടക്കം ചുമതലയുണ്ട്

Janayugom Online

കോവിഡ് പരിശോധനയ്ക്ക് പേരും മേല്‍വിലാസവും വ്യാജമായി നല്‍കിയ സംഭവത്തില്‍ കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാവാണ് ഇത്തരത്തില്‍ നിരുത്തരവാദമായി പെരുമാറി ആക്ഷേപത്തിന് വിധേയനായത്. രോഗം പരത്താനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിനടക്കം ചുമതലയുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, കോവിഡ്‌ പരിശോധനക്ക്‌ വ്യാജപേരും അഡ്രസും നൽകി ആൾമാറാട്ടം നടത്തിയ കെഎസ്‌യു സംസ്‌ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്തിനെതിരെ പൊലീസ്‌ കേസെടുത്തു . പകർച്ച വ്യാധി നിരോധന നിയമം,  ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ്‌ കേസെടുത്തത്‌. പോത്തൻക്കോട്‌ പഞ്ചായത്ത്‌  പ്രസിഡന്റ്‌ കെ  വേണുഗോപാലൻ നായരുടെ  പരാതിയിലാണ്‌ കേസെടുത്തത്‌.

Eng­lish sum­ma­ry: pinarayi vijayan against KSU state president

You may also like this video: