ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിൽ ആംആദ്മിയുടെ മുന്നേറ്റത്തിൽ അരവിന്ദ് കേജരിവാളിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി തുടര്‍ന്നു വന്ന വര്‍ഗീയ പ്രീണനത്തിനും ജനദ്രോഹ നടപടികള്‍ക്കുമെതിരായ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ് ഫലമെന്ന് പിണറായി വിജയൻ പറഞ്ഞു.
ബിജെപിക്കെതിരെ ഒരു ബദലാകാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ രാജ്യത്തെ ജനങ്ങള്‍ തിരസ്കരിച്ചു തുടങ്ങിയെന്നും കേജരിവാളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തിയിരുന്നു.
English Summary: Pinarayi Vijayan congratulates Arvind Kejriwal.
you may also like this video;