മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തി. ബസവരാജ് ബൊമ്മെയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ വികസന വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായാണ് സൂചന. നിലമ്പൂര്‍ — നഞ്ചങ്കോട് പാത, തലശ്ശേരി — മൈസൂര്‍ പാത എന്നീ പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. ഇത് യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ഗുണകരമാണ്. ഈ മൂന്ന് പദ്ധതികളെ കുറിച്ചാണ് പ്രധാനമായും രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടന്നതെന്നാണ് റിപ്പോര്‍ട്ട്.
അരമണിക്കൂറോളമാണ് ഇരുവരും ചര്‍ച്ച നടത്തിയത്. കര്‍ണാടക ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയേയും കേരള ചീഫ് സെക്രട്ടറിയേയും സ്വീകരിച്ചത്. തൊട്ടുപിന്നാലെ ബസവരാജ് ബൊമ്മെ നേരിട്ടെത്തി പിണറായി വിജയനെ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റേയും പിണറായി വിജയന്റേയും സ്വപ്ന പദ്ധതി കര്‍ണാടകയിലേക്ക് നീട്ടാമെന്ന നിര്‍ദേശം നേരത്തെ നടന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരളം മുന്നോട്ടുവെച്ചിരുന്നു.
English summary; Pinarayi Vijayan discussed development issues with the Chief Minister of Karnataka
You may also like this video;