എങ്ങനെയും വീടുപറ്റണമെന്ന ആഗ്രഹത്തിലാണ് 13 പെൺകുട്ടികളും ഒരു ആൺകുട്ടിയും അടങ്ങുന്ന സംഘം ഹൈദരാബാദിൽ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചത്. എന്നാൽ രാജ്യ വ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും സംസ്ഥാന അതിർത്തികൾ എല്ലാം അടയ്ക്കുകയും ചെയ്തതോടെ പകുതി വഴിയിലായ യാത്ര ഇനി എങ്ങനെ തുടരുമെന്ന ആശങ്കയിലായിരുന്നു അവർ. പെരുവഴിയിലാവുമെന്ന ആശങ്കയിൽ സഹായത്തിനായി പലരെയും വിളിച്ചെങ്കിലും വഴിയുണ്ടായില്ല. എന്തുചെയ്യണമെന്നറിയാതെ ഒടുവിൽ അർധരാത്രിയിൽ അവർക്ക് മുഖ്യമന്ത്രി പിണറായി വിജയനെ സഹായം ആവശ്യപ്പെട്ട് ഫോൺ വിളിക്കേണ്ടി വന്നു. രാത്രി ഏറെ വൈകിയതിനാൽ മുഖ്യമന്ത്രി ഫോൺ എടുക്കുമോ? ശകാരിക്കുമോ? എന്നല്ലെമുള്ള പേടിയിലാണ് അവർ ഫോൺ വിളിച്ചത്. എന്നാൽ, രണ്ടാമത്തെ റിങിൽ തന്നെ മുഖ്യമന്ത്രി ഫോൺ എടുത്തു, കാര്യം ചോദിച്ചറിഞ്ഞു. പരിഹാരവും കണ്ടു.
വയനാട് കളക്ടറെയും എസ്പിയെയും വിളിക്കാനായിരുന്നു നിർദേശം. മൊബൈൽ നമ്പറും മുഖ്യമന്ത്രി നൽകി. എസ്പിയെ വിളിച്ച് കാര്യം പറഞ്ഞു. തോൽപ്പെട്ടിയിൽ വാഹനം എത്തിയപ്പോഴേക്കും തുടർന്നുള്ള യാത്രയ്ക്ക് വാഹനവുമായി തിരുനെല്ലി എസ്ഐ അവിടെയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി.
ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിലെ ജീവനക്കാരായ 14 പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കാണ് ടെമ്പോ ട്രാവലറില്‍ നാട്ടിലേക്ക് യാത്ര തിരിച്ചത്. കോഴിക്കോട് എത്തുമെന്ന ഉറപ്പിലാണ് യാത്ര തുടങ്ങിയതെങ്കിലും രാത്രിയോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
ENGLISH SUMMARY: Pinarayi Vijayan helped 14 people stacked in lock down
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.