Web Desk

കോഴിക്കോട്

October 05, 2020, 1:23 pm

ആനക്കാംപെയിൽ മേപ്പാടി തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

Janayugom Online

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപെയിൽ മേപ്പാടി തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ഏറെ പ്രാധാന്യം അർഹിക്കുന്ന പാതയാണ് നിർമാണം തുടങ്ങുന്നത്. കോഴിക്കോട്, വയനാട് ജില്ലകളുടെ വികസനത്തിന് വലിയ തോതിൽ ഈ പാത സഹായകമാകും. നിലവിലുളള താമരശ്ശേരി ചുരം റോഡിലൂടെയുളള യാത്ക്ക് വേണ്ടി വരുന്ന സമയവും വേണ്ടി വരില്ല. താമരശ്ശേരി ചുരം റോഡിന് ബദലായി ഒരു റോഡ് എന്ന ചിന്തയാണ് തുരങ്ക പാതയിലെത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

7 കിലോമീറ്ററോളം നീളമുളള തുരങ്കപാതയാണ് വരുന്നത്. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടു തന്നെ വികസനത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യമാണ് പദ്ധതിയെ യാഥാർത്ഥ്യമാക്കാൻ സർക്കാർ സ്വീകരിച്ചത്. ഇതു വഴി ചരക്ക് നീക്കവും സുഗമമാകും. താമരശ്ശേരി ചുരത്തിലെ വാഹന ബാഹുല്യവും കുറയ്ക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുരങ്ക പാതയുടെ നിർമാണ ചുമതല കൊങ്കൺ റെയിൽവെക്കാണ്. തുരങ്ക നിർമ്മാണത്തിനായി കിഫ്ബി സഹായത്തോടെ 658 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. രാവിലെ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, മന്ത്രിമാരായ ഡോ. ടി. തോമസ് ഐസക്, ടി പി രാമകൃഷ്ണൻ, എ. കെ ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY: pinarayi vijayan inau­gu­rate wayanad kozhikode tunel

YOU MAY ALSO LIKE THIS VIDEO