Web Desk

കോഴിക്കോട്

February 14, 2021, 4:54 pm

ജെൻഡര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു

Janayugom Online

സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുളള ജെൻഡര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. ലിംഗസമത്വവും സ്ത്രീക്ഷേമവും ലക്ഷ്യമിട്ടുളള രാജ്യത്തെ ആദ്യ പാര്‍ക്കാണിത്. മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിലായിരുന്നു പരിപാടി.

ജെന്‍ഡര്‍ മ്യൂസിയം, ലൈബ്രറി, കണ്‍വന്‍ഷന്‍ സെന്റര്‍, ആംഫി തിയേറ്റര്‍ എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.വനിതാ സംരംഭകര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനും വിപണി ലഭ്യമാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള വേള്‍ഡ് ട്രേഡ് സെന്ററിന്റെ ശിലാസ്ഥാപന കര്‍മ്മവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

ജെൻഡര്‍ പാര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യാഥാര്‍ത്ഥ്യമാകേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള അവസരം ഈ സര്‍ക്കാരിനാണ് ലഭിച്ചത്. അതില്‍ സന്തോഷം. ജെന്‍ഡര്‍ പാര്‍ക്കും വേള്‍ഡ് ട്രേഡ് സെന്ററും ലോകത്തിന്റെ ശ്രദ്ധ നേടുന്ന തരത്തിലേക്ക് ഉയരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിഷന്‍ 2020 പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഇന്റര്‍നാഷണല്‍ വിമന്‍സ് ട്രേഡ് സെന്ററിന്റെ തറക്കല്ലിടലും നിര്‍വ്വഹിച്ചു. 300 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ജെന്‍ഡര്‍ പാര്‍ക്ക് വേദിയാകും.

ENGLISH SUMMARY: pinarayi vijayan inau­gu­rat­ed gen­der park

YOU MAY ALSO LIKE THIS VIDEO