Web Desk

തിരുവനന്തപുരം

January 23, 2021, 3:51 pm

ലെവല്‍ ക്രോസ് വിമുക്ത കേരളം; പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

Janayugom Online

സംസ്ഥാനത്തെ പത്ത് റെയില്‍വെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിച്ചു. കിഫ്ബിയില്‍ നിന്ന് 251 കോടി രൂപ ചെലവിട്ടാണ് മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം.

ആറ് ജില്ലകളിലായാണ് പത്ത് റെയില്‍വെ മേല്‍പ്പാലങ്ങള്‍ വരുന്നത്. ചിറയൻകീഴ്, മാളിയേക്കല്‍, ഇരവിപുരം, ഗുരുവായൂര്‍, ചിറങ്ങര, അകത്തേത്തറ, വാടാനാംകുഴി, താനൂര്‍, ചേലാരി, കൊടുവളളി എന്നിവടങ്ങളിലാണ് പുതിയ മേല്‍പ്പാലങ്ങള്‍. ലെവല്‍ ക്രോസ് വിമുക്ത കേരളം എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്കുളള തുടക്കമാണ് ഇന്ന് നിര്‍വഹിച്ചത്.

പദ്ധതി പൂര്‍ണ്ണമാകുന്നതോടെ പ്രധാനപ്പെട്ട നിരത്തുകളിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന വേളയില്‍ പറഞ്ഞു. റോഡ്സ് ആന്റ് ബ്രിഡ്ജ്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. മേല്‍പ്പാലങ്ങളില്‍ രണ്ട് വരി നടപ്പാതയുമുണ്ടാകും. ഒരു വര്‍ഷത്തിനുളളില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY: pinarayi vijayan inau­gu­rates 10 over bridges construction

YOU MAY ALSO LIKE THIS VIDEO