Web Desk

തിരുവനന്തപുരം

February 25, 2021, 8:32 pm

യോഗിക്കും രാഹുലിനും ഒരേ വികാരം; രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി

Janayugom Online

കേരളത്തിലെത്തുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും യുപി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിനും ഒരേ സ്വരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും കേരളത്തിൽവന്ന് അപവാദം പ്രചരിപ്പിക്കുന്നു. നാടിന്റെ സമ്പത്ത് തീറെഴുതിക്കൊടുക്കുന്നതിലും ജനങ്ങളെ ദ്രോഹിക്കുന്നതിലും ഒരേ നയം പിന്തുടരുന്നവരാണ് കോൺഗ്രസും ബിജെപിയും. അതിന്റെ പ്രതിനിധികളായി രാഹുൽഗാന്ധിയും ആദിത്യനാഥും സംസാരിക്കുമ്പോൾ സ്വാഭാവികമായി ഒരേ സ്വരം ഉയരും. ഇരുവരും കേരളത്തിന്റെയും ഇടതുപക്ഷത്തിന്റെയും മെക്കിട്ടു കയറുമ്പോൾ അവർ തമ്മിലുള്ള അന്തർധാര വ്യക്തമാവുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആസൂത്രിതമായ നുണപ്രചാരണവും പ്രഹസനങ്ങളുമായി എത്തിയാൽ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാം എന്ന് ആരും കരുതരുത്. ബിജെപിയെ നേരിട്ടുനിന്ന് എതിർക്കാനുള്ള ശക്തിപോലും നഷ്ടപ്പെട്ട കോൺഗ്രസിന് എന്തു പ്രസക്തിയെന്ന് ആരെങ്കിലും ചോദിച്ചാൽ കുറ്റപ്പെടുത്താൻ കഴിയില്ല. രാഹുൽഗാന്ധി ഇടതുപക്ഷത്തിനെതിരെ അപവാദം പറയുമ്പോൾ സഹതപിക്കാനേ നിവൃത്തിയുള്ളൂ. ഗുജറാത്ത് സംഭവത്തെപ്പറ്റിയും, പുതുച്ചേരിയിലെ കാര്യത്തിലും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടറിയാൻ താൽപര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹുൽ ഗാന്ധി കേരളത്തിൽ വരികയും അസാധാരണമായ ഇടപെടലുകൾ നടത്തുകയും ചെയ്യുകയാണ്. കർഷകർക്കു വേണ്ടി അദ്ദേഹം ട്രാക്ടറോടിക്കുകയും മത്സ്യത്തൊഴിലാളികൾക്കു വേണ്ടി കടലിൽ നീന്തുകയും വരെ ചെയ്തു. അദ്ദേഹം കേരളത്തോടു കാണിക്കുന്ന ഈ താൽപര്യത്തിൽ നന്ദിയുണ്ട്. ജനുവരി 16ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തതതു പ്രകാരം ഡെൽഹിയിലെ കർഷക സമരസ്ഥലത്ത് ഏകദേശം എഴുപതോളം കർഷകർ മരണപ്പെട്ടിട്ടുണ്ട്. എന്നാൽ, രാജ്യത്തെ ഒന്നടങ്കം പിടിച്ചുലക്കുന്ന കർഷക സമരത്തെ പാടെ അവഗണിച്ചു കൊണ്ട്, ശ്രീ രാഹുൽഗാന്ധി കേരളത്തിൽ വന്ന് കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കാൻ തയ്യാറായ അദ്ദേഹത്തിൻറെ വിശാലമനസ്കത പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

കേരളത്തെ മനസ്സിലാക്കാതെയാണ് രാഹുല്‍ ഗാന്ധിയുടേയും യോഗി ആദിത്യനാഥിന്റേയും വിമർശനമെന്ന് മുഖ്യമന്ത്രി പിണറായി. കേരളത്തിനെതിരെ ആസൂത്രിത നുണപ്രചാരണം‌ കോൺഗ്രസും ബിജെപിയും നടത്തുന്നതിന്റെ ഭലമായാണിതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി കേരളത്തിൽ വരികയും അസാധാരണമായ ഇടപെടലുകൾ നടത്തുകയും ചെയ്യുകയാണ്. കർഷകർക്കു വേണ്ടി അദ്ദേഹം ട്രാക്ടറോടിക്കുകയും മത്സ്യത്തൊഴിലാളികൾക്കു വേണ്ടി കടലിൽ നീന്തുകയും വരെ ചെയ്തു. അദ്ദേഹം കേരളത്തോടു കാണിക്കുന്ന ഈ താൽപര്യത്തിൽ നന്ദിയുണ്ട്. ജനുവരി 16ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തതതു പ്രകാരം ഡെൽഹിയിലെ കർഷക സമരസ്ഥലത്ത് ഏകദേശം എഴുപതോളം കർഷകർ മരണപ്പെട്ടിട്ടുണ്ട്. എന്നാൽ, രാജ്യത്തെ ഒന്നടങ്കം പിടിച്ചുലക്കുന്ന കർഷക സമരത്തെ പാടെ അവഗണിച്ചു കൊണ്ട്, ശ്രീ രാഹുൽഗാന്ധി കേരളത്തിൽ വന്ന് കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കാൻ തയ്യാറായ അദ്ദേഹത്തിൻറെ വിശാലമനസ്കത പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

1990കളോടെ നടപ്പിലാക്കിയ നവഉദാരവൽക്കരണ നയങ്ങളെത്തുടർന്നാണ് ലോകത്തെ തന്നെ ഞെട്ടിച്ച രീതിയിൽ ഇന്ത്യയിൽ കർഷക ആത്മഹത്യകൾ ആരംഭിച്ചത്. വിപണിയുടെ നീതിരഹിതമായ മത്സരത്തിനു വിട്ടുകൊടുത്തു കൊണ്ടും, ഗവൺമെൻറിൻറെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണയും സുരക്ഷയും പിൻവലിച്ചു കൊണ്ടും കർഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയാണുണ്ടായത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം ഇക്കാലയളവിൽ ഏകദേശം മൂന്നുലക്ഷം കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു കഴിഞ്ഞു. അതിന്നും തുടരുകയാണ്. അതിനു കാരണമായത് കോൺഗ്രസ് നടപ്പിലാക്കിയ, ഇന്നും അവരുടെ അജണ്ടയായി മുന്നോട്ടുവെയ്ക്കുന്ന നയങ്ങളും ഭരണപരിഷ്കാരങ്ങളുമാണ്.

അദ്ദേഹത്തിൻറെ മണ്ഡലത്തിൽ ഉൾപ്പെടുന്ന വയനാട് ജില്ലയിൽ എന്താണ് സംഭവിച്ചത് എന്നെങ്കിലും തിരക്കണം. വയനാടിൻറെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷികൾ എങ്ങനെയാണ് തകർന്നടിഞ്ഞത്? ഇന്ത്യയിലെ കാർഷിക പ്രതിസന്ധിയുടെ ആഴം ലോകത്തെ അറിയിച്ച സുപ്രസിദ്ധ പത്രപ്രവർത്തകൻ പി സായ്നാഥ് പറയുന്നത് പ്രകാരം എകദേശം 6000 കോടി രൂപയുടെ നഷ്ടമാണ് 2000ൻറെ ആദ്യ നാലഞ്ച് വർഷങ്ങൾക്കുള്ളിൽ വയനാട് ജില്ലയിലെ കാപ്പി, കുരുമുളക് കൃഷികളിൽ മാത്രം സംഭവിച്ചത്. അതുകൊണ്ടു മാത്രം ആയിരക്കണക്കിനു കർഷകരും കർഷകത്തൊഴിലാളികളുമാണ് ആത്മഹത്യ ചെയ്തത്. അതു മനസ്സിലാക്കാതെ കൊടിയ ശൈത്യത്തിൽ മരണത്തോട് മല്ലിട്ട് രാജ്യതലസ്ഥാനത്തെ തെരുവുകളിൽ കർഷകർക്ക് ഇപ്പോഴും സമരം ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയില്ല.

കോൺഗ്രസ് തുടങ്ങിവെച്ച; നിർദ്ദയം നടപ്പാക്കിയ കർഷകവിരുദ്ധ നയങ്ങളുടെ ഫലമായാണിതെല്ലാം സംഭവിച്ചത്. കൊല്ലപ്പെട്ട ലക്ഷക്കണക്കിനു കർഷകരുടെ രക്തം കോൺഗ്രസിൻറെ കൈകളിൽ പറ്റിയിരിക്കുന്നു. അനാഥമാക്കപ്പെട്ട അത്രയും കുടുംബങ്ങളുടെ ദുരിതജീവിതങ്ങൾ ഓർക്കണം. ഈ പാതകങ്ങൾക്ക് കർഷകരോട് രാഹുൽഗാന്ധി കോൺഗ്രസിനു വേണ്ടി നിരുപാധികം മാപ്പു പറയുകയാണ് വേണ്ടത്. ഈ നയങ്ങൾ തിരുത്തുകയാണ് വേണ്ടത്. രാജ്യത്ത് പുതിയ ബദലുകളാണ് വേണ്ടത്. അതിനുള്ള ആർജവം അദ്ദേഹത്തിൽ നിന്നുണ്ടാകുമോ ഇതാണ് സാധാരണഗതിയിൽ എല്ലാവരും ഉറ്റുനോക്കുന്നത്.

Eng­lish summary:Press meet updates

You may also like this video;