December 3, 2022 Saturday

Related news

December 3, 2022
December 2, 2022
December 1, 2022
November 28, 2022
November 26, 2022
November 24, 2022
November 18, 2022
November 18, 2022
November 15, 2022
November 15, 2022

എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ കിടപ്പാടം അവകാശമാക്കി മാറ്റും; പിണറായി വിജയന്‍

Janayugom Webdesk
കോഴിക്കോട്
March 28, 2021 9:58 am

സംസ്ഥാനത്ത് എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ കിടപ്പാടം അവകാശമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി നിയമം കൊണ്ടുവരും. നിയമം നടപ്പിലായാല്‍ ബദല്‍ സംവിധാനം ഇല്ലാതെ ആളുകളെ വീടുകളില്‍ നിന്ന് ഒഴുപ്പിക്കാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കര്‍ശനമായ ധനകാര്യ നിയമങ്ങളുടെ നിരവധി പേര്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥയുണ്ട്. ഇത് അവസാനിപ്പിക്കുന്നതിവനായി ‘കിടപ്പാടം അവകാശം’ എന്ന നിയമം കൊണ്ടുവരും. ഇതോടെ ബദല്‍ സംവിധാനമില്ലാതെ ആളുകളെ വീടുകളില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ല. വീടുകളിലെ അംഗങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി പ്രാഥമികമായി വീട്ടിന്റെ വിസ്തീര്‍ണം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നത്. സമൂഹത്തിന്റെ എല്ലാ തലത്തിലും ഉള്ളവര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍. ഇത് നമ്മള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളം സാക്ഷ്യംവഹിച്ചതാണ്. എല്ലാവരും ഒരുമിച്ച് നിന്നതിന്റെ മുന്നേറ്റമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry: Pinarayi vijayan press meet

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.