അഞ്ച് കൊല്ലം മുൻപ് ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ഞങ്ങൾ ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം താഴോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസിന്റെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മുട്ടുവിറക്കുന്ന നേതൃത്വമാണ് ഇവിടെ പ്രതിപക്ഷത്തിനുള്ളത്. കേരളത്തിലെ വികസന നേട്ടങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ മടിക്കുന്ന പ്രതിപക്ഷവും ചില മാധ്യമങ്ങളും അപവാദ പ്രചരണമാണ് നടത്തുന്നത്. അവർക്കുള്ള തിരിച്ചടി തെരഞ്ഞെടുപ്പിലൂടെ ജനം നൽകുമെന്നും മുഖ്യമന്ത്രി കാസർകോട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ വികസനങ്ങൾ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഏജൻസികളുടെ കർസേവക്ക് വെള്ളവും വെളിച്ചവും നൽകുന്നത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എൽഡിഎഫിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കുഞ്ഞുങ്ങൾ മുതൽ സീനിയർ സിറ്റിസൻ വരെ അനുകൂലിക്കുന്നു. പ്രകൃതിദുരന്തങ്ങളും കോവിഡും പിടിമുറുക്കിയപ്പോഴും ലോകമാതൃകയായി തന്നെ മൂന്നാട്ടുപോകാൻ കേരളത്തിനായി. കേരളത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം ഭയപ്പെടുന്നു. മാധ്യമങ്ങളും അതിന് തയ്യാറാകുന്നില്ല. 5 വർഷം മുമ്പത്തെ കേരളവുമായി ഇപ്പോളത്തെ കേരളത്തെ താരതമ്യം ചെയ്യാൻ പറ്റുമോ. അതിനാൽ വികസനത്തെ ഏതെല്ലാം തരത്തിൽ മറച്ചുവെയ്ക്കാൻ പറ്റും എന്നാണ് അവർ നോക്കുന്നതെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ENGLISH SUMMARY: PINARAYI VIJAYAN PRESS MEET 30-03-2021
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.