Web Desk

തിരുവനന്തപുരം

January 28, 2021, 6:54 pm

കോവിഡ് വ്യാപനം; കര്‍ശന ജാഗ്രത നിര്‍ദേശം, രാത്രിയാത്രയും ആള്‍ക്കൂട്ടവും ഒഴിവാക്കണം:മുഖ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രത നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബസ് സ്റ്റാൻഡ്, ഷോപ്പിംഗ് മാള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തും. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ നാളെ മുതല്‍ ഫെബ്രുവരി 10 വരെ ഇതിനായി 25000 പൊലീസിനെ വിന്യസിക്കും.

മാസ്കും സാമൂഹ്യ അകലും ഉറപ്പാക്കും. രാത്രി 10 മണിക്ക് ശേഷമുളള യാത്ര അത്യാവശ്യത്തിനു മാത്രം പരിമിതപ്പെടുത്തണം. അടച്ചിട്ട ഹാളുകള്‍ക്ക് പകരം നല്ല തുറന്നിട്ട സ്ഥലങ്ങളിലും വേദിയിലും വച്ചു വേണം വിവാഹം ഉള്‍പ്പെടെയുളള പരിപാടി നടത്താൻ. വാർഡുതല സമിതികൾ വീണ്ടും പുനരുജ്ജീവിപ്പിക്കും. വാർഡ് അംഗം നേതൃത്വം നൽകും. സെക്ടറൽ മജിസ്ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും.

കോവിഡ് മരണനിരക്ക് മറ്റിടങ്ങളെ അപേക്ഷിച്ചു താരതമ്യേന കുറവാണ്. കേരളത്തിലെ സ്ഥിതി കോവിഡ് വ്യാപന രീതിയിലെ സ്വാഭാവിക പരിണാമമാണ്. ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെ പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. വിമർശനങ്ങളുണ്ടായാലും പിന്നോട്ടില്ല. യഥാർഥ കണക്കുകൾ ജനങ്ങൾക്കു മുന്നിൽ വയ്ക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ENGLISH SUMMARY: pinarayi vijayan press meet about covid 19 precautions

YOU MAY ALSO LIKE THIS VIDEO