ബിൽ അടയ്‌ക്കാത്തതിന്റെ പേരിൽ വൈദ്യുതി വിച്ഛേദിക്കില്ല; തവണകളായി അടച്ചാൽ മതിയാകും: മുഖ്യമന്ത്രി

Web Desk

തിരുവനന്തപുരം

Posted on June 18, 2020, 7:31 pm

വൈദ്യുതി ബില്ലിനെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിൽ പിശകുകൾ വന്നിട്ടുണ്ടെങ്കിൽ അത് തിരുത്താനും അന്വേഷിക്കാനും വൈദ്യുതി ബോർഡിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നിച്ച് തുക അടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് തവണകളായി അടയ്ക്കാൻ അവസരം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ബിൽ തുക അടയ്ക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക് ഡൗൺ കാരണം നാലു മാസത്തെ റീഡിങ് എടുക്കാൻ സാധിച്ചില്ല. ഈ നാലു മാസത്തെ തുക ഒന്നിച്ചാണ് ഇപ്പോൾ വന്നിരിക്കുന്നത്. പരാതികൾ വന്നിരിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ബോർഡിനോട് പരിഹാരം കണ്ടെത്താൻ നിർദേശിച്ചിട്ടുണ്ട്.

സാധാരണനിലയില്‍ തന്നെ വൈദ്യുതി ഉപയോഗം വര്‍ധിക്കുന്ന സമയമാണ് ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള സമയം. ഇത്തവണ ലോക്ക്ഡൗണ്‍ കൂടിയായതിനാല്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. 40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും.
പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ത്തന്നെ ബില്ല് കണക്കാക്കും.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ത്തന്നെ ബില്ല് കണക്കാക്കും.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുക വര്‍ദ്ധനവിന്‍റെ പകുതി സബ്സിഡി നല്‍കും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ദ്ധനവിന്‍റെ 30 ശതമാനം സബ്സിഡി അനുവദിക്കും.പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ദ്ധനവിന്‍റെ 25 ശതമാനമായിരിക്കും സബ്സിഡി.

പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അധിക ഉപഭോഗംമൂലം ഉണ്ടായിട്ടുള്ള വര്‍ദ്ധനവിന്‍റെ 20 ശതമാനം സബ്സിഡി നല്‍കും. ലോക്ക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്‍ അടക്കാന്‍ 3 തവണകള്‍ അനുവദിച്ചിരുന്നു.

ഇത് 5 തവണകള്‍ വരെ അനുവദിക്കും. ഈ നടപടികളുടെ ഭാഗമായി വൈദ്യുതി ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന്‍റെ ഗുണം 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ENGLISH SUMMARY: Pinarayi vijayan replay about the elec­tric­i­ty bill con­spir­a­cy

YOU MAY ALSO LIKE THIS VIDEO