സംസ്ഥാനത്തെ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്നും ബ്രേക്ക് ദി ചെയിൻ പ്രവർത്തനവും ജാഗ്രതയും അതിപ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണം എട്ട് മടങ്ങ് വർധിച്ചാലും കേരളത്തിന് ചികിൽസിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവന്റെ വിലയുള്ള ജാഗ്രത മുന്നോട്ട് വെക്കുന്ന സന്ദേശം അതാണ്. ശുചീകരണം, മാസ്ക് ധരിക്കൽ എന്നിവയിൽ വിട്ടുവീഴ്ച പാടില്ല.
ഓരോ ആളുകളും അവരവരുടെ ചുറ്റും സുരക്ഷാ വലയം തീർക്കണമെന്ന് മുഖ്യമന്ത്രി നിര്ദ്ദിശിച്ചു. സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2067 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി.ഇന്ന് 10 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ആകെ മരണം 267 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 121 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 193 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
English summary; pinarayi vijayan says covid patients No need to worry if it increases
You may also like this video;