Web Desk

കൊച്ചി

February 14, 2021, 6:19 pm

സ്വകാര്യനിക്ഷേപം ആകര്‍ഷിച്ചുകൊണ്ടുമാത്രമല്ല, പൊതുമേഖലയെ ശാക്തീകരിച്ചും വികസനം സാധ്യമാക്കണം: മുഖ്യമന്ത്രി

Janayugom Online

സ്വകാര്യനിക്ഷേപം ആകര്‍ഷിച്ചുകൊണ്ടുമാത്രമല്ല പൊതുമേഖലയെ ശാക്തീകരിച്ചും പരമ്പരാഗത മേഖലകളെ നവീകരിച്ചുമാണ് വ്യവസായ അഭിരുചിയുണ്ടാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികളുമായി സഹകരിക്കാന്‍ കേരളം എല്ലായിപ്പോഴും തയാറാണ്. കഴിഞ്ഞ നാലരവര്‍ഷങ്ങളായി കേരളത്തില്‍ വ്യവസായ വളര്‍ച്ചയുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിപിസിഎല്‍ പ്ലാന്റ് ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന സമ്പദ്ഘടനയുടെ ചാലക ശക്തിയായ ടൂറിസം മേഖലയില്‍ ഇടം പിടിച്ച സ്ഥലമാണ് കൊച്ചി. അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ ഇതിന് പ്രയോജനകരമാണ്. കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്ന എല്ലാ പദ്ധതികളും കേരളവും കേന്ദ്രവും തമ്മില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ മികച്ച ഉദാഹരണമാണ്. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികളുമായി സഹകരിക്കാന്‍ കേരളം എല്ലായിപ്പോഴും തയാറാണ്. ജനജീവിതം മെച്ചപ്പെടുത്താന്‍ സഹകരണ ഫെഡറലിസം എങ്ങനെ സഹായിക്കുമെന്നു വ്യക്തമാക്കുന്നതാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry: Pinarayi vijayan State­ment from BPCL inauguration

You may also like this video: