Sunday
20 Oct 2019

സ്‌കൂള്‍ പ്രവേശനോത്സവം നാളെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

By: Web Desk | Wednesday 5 June 2019 8:00 AM IST


തൃശൂര്‍: ഒന്നാം ക്ലാസ് മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആദ്യമായി ഒരുമിച്ചു നടത്തുന്ന ഈ വര്‍ഷത്തെ സംസ്ഥാന തല സ്‌കൂള്‍ പ്രവേശനോത്സവം നാളെ തൃശൂര്‍ ജില്ലയിലെ ചെമ്പൂച്ചിറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഒന്നിലും പതിനൊന്നിലും പ്രവേശനം നേടിയ കുട്ടികളെ സ്‌കൂളിലേക്ക് വരവേല്‍ക്കും. തുടര്‍ന്ന് 9.25 നാണ് മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അദ്ധ്യക്ഷത വഹിക്കും. തദ്ദേശ വകുപ്പ് മന്ത്രി ഏ സി മൊയ്തീന്‍, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, ടി എന്‍ പ്രതാപന്‍ എം പി എന്നിവര്‍ മുഖ്യാതിഥികളാകും. എംഎല്‍എമാരായ ബി ഡി ദേവസ്സി, മുരളി പെരുനെല്ലി, കെ വി അബ്ദുള്‍ ഖാദര്‍, ഗീതാഗോപി, അഡ്വ വി ആര്‍ സുനില്‍കുമാര്‍, യു ആര്‍ പ്രദീപ്, അഡ്വ കെ രാജന്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, പ്രൊഫ കെ യു അരുണന്‍, അനില്‍ അക്കര, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് എന്നിവര്‍ ആശംസ നേരും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ കളക്ടര്‍ ടി വി അനുപമ, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ ഡോ. പി കെ ജയശ്രീ, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ എ ഫറൂഖ് തുടങ്ങിയവര്‍ പങ്കെടുക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ സ്വാഗതവും സമഗ്രശിക്ഷാ കേരള സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ നന്ദിയും പറയും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചെയര്‍മാനും പ്രോജക്ട് ഡയറക്ടര്‍ ജനറല്‍ കണ്‍വീനറായ സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

You May Also Like This:

Related News