October 2, 2022 Sunday

Related news

September 24, 2022
September 24, 2022
September 18, 2022
September 17, 2022
September 17, 2022
September 16, 2022
September 16, 2022
September 16, 2022
September 16, 2022
September 14, 2022

കോവിഡ് പ്രതിസന്ധി ചര്‍ച്ച; മുഖ്യമന്ത്രി പങ്കെടുക്കില്ല, പകരം ചീഫ് സെക്രട്ടറി

Janayugom Webdesk
തിരുവനന്തപുരം
April 27, 2020 11:31 am

കോവിഡ് 19 പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന മുഖ്യമന്ത്രിയാരുടെ വീഡിയോ കോണ്‍ഫറൻസില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയ്ക്ക് പകരം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയാണ് പങ്കെടുക്കുക.

നേരത്തേ നടന്ന ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന മുഖ്യമന്ത്രിമാരാണ് ഇന്നത്തെ യോഗത്തില്‍ സംസാരിക്കുക. ബിഹാര്‍, ഒഡിഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും ചര്‍ച്ചയില്‍ പങ്കെടുക്കുക.

കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടണമെന്ന് ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ എന്നീ ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും ഇന്ന് ചര്‍ച്ച ചെയ്യും.

Eng­lish Sum­ma­ry: Pinarayi Vijayan will not attend the Prime Min­is­ter’s video conference.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.