Tuesday
19 Mar 2019

എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി വിഷു ആശംസിച്ചു

By: Web Desk | Saturday 14 April 2018 4:13 PM IST


മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ മലയാളികള്‍ക്കും ആഹ്‌ളാദപൂര്‍ണമായ വിഷു ആശംസിച്ചു. നന്മയുടെയും സമൃദ്ധിയുടെയും സന്ദേശവുമായെത്തുന്ന വിഷു മലയാളികള്‍ക്ക് കാര്‍ഷിക വര്‍ഷാരംഭം കൂടിയാണ്. സ്‌നേഹത്തിന്റെ കണിക്കൊന്ന പൂക്കുന്ന വിഷുക്കാലം കൃഷിയിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കൂടി പര്യാപ്തമാകട്ടെ. കൃഷി അഭിവൃദ്ധിപ്പെടുത്താനും നമുക്കാവശ്യമുളള മുഴുവന്‍ പച്ചക്കറിയും വിഷരഹിതമായി ഇവിടെ ഉല്പാദിപ്പിക്കാനുമുളള പദ്ധതിയാണ് ജനപങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. വിഷുവിന്റെ സന്ദേശം ഇത്തരം പരിപാടികള്‍ക്ക് ഊര്‍ജ്ജമാകട്ടെ എന്ന് ആശംസിക്കുന്നു.