Web Desk

ചെറുതോണി

April 04, 2020, 7:25 pm

പൈനാപ്പിൾ കർഷകർ ദുരിതത്തിൽ

Janayugom Online

കോവിഡ് ഭീതിയിലെ ലോക്ക് ഡൗണിൽ പൈനാപ്പിൾ കർഷകർ ദുരിതത്തിലായി. കോവിഡ് ഭീതിയിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മൂലം വാഴക്കുളത്തെ പൈനാപ്പിൾ മാർക്കറ്റും വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടിയതാണ് പൈനാപ്പിൾ കർഷകർക്ക് തിരിച്ചടി ആയത്. ലോക്ക് ഡൗണിന് മുൻപ് ഒരു കിലോ പൈനാപ്പിളിന് 35 രൂപ വില ഉണ്ടായിരുന്നത്ത് പൈനാപ്പിൾ കർഷകർക്ക് വലിയ പ്രതിക്ഷ നൽകിയിരുന്നു. വ്യാപാര സ്ഥാപനങ്ങൾ അടച്ചതും വാഹന ഗതാഗതവും നിലച്ചതും പൈനാപ്പിൾ വ്യാപാരികൾ വാങ്ങാതായി.

കഞ്ഞിക്കുഴി , വണ്ണപ്പുറം പഞ്ചായത്തിന്റെ മലയോര മേഖലയിൽ ആണ് ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷി ചെയ്തിരുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്ന് എടുത്താൻ പ്രദേശത്ത് മഹാത്മ SHG 25ഏക്കറിൽ നടത്തിയ പൈനാപ്പിൾ കൃഷി വിളവ് എടുപ്പിന് പാകമായപ്പോൾ ആണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. പല ബാങ്കുകളിൽ നിന്നായി 25 ലക്ഷത്തോളം രൂപ ലോൺ എടുത്താണ് കൃഷി ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ഒരു കിലോ പൈനാപ്പിൾ 5 രൂപയ്ക്കു പോലും എടുക്കുവാൻ ആളില്ലാത്ത അവസ്ഥയിൽ ആണ്.

ഇതൊടെ മഹാത്മ പുരുഷSHG യിലെ 20 അംഗങ്ങളും കടക്കെണിയിൽ ആയി. വൻ തുക കൊടുത്ത് സ്ഥലം പാട്ടത്തിന് എടുത്താണ് SHG കൃഷി ഇറക്കിയത്. പൈനാപ്പിൾ ആർക്കും വേണ്ടാതെ ആയതോടെ ബാങ്ക് ലോൺ എങ്ങനെ അടയ്ക്കും എന്ന ആശങ്കയിലാണ് SHG അംഗങ്ങൾ. അടിയന്തരമായി സർക്കാരിന്റെ ഭാഗത്തുനിന്ന് ലോൺ എടുത്ത തുകയുടെ പലിശ എങ്കിലും ഇളവ് ചെയ്തു നൽകി. തങ്ങളെ കടക്കെണിയിൽ നിന്ന് രക്ഷിക്കണം എന്നാണ് SHG അംഗങ്ങളുടെ ആവശ്യം.

Eng­lish Sum­ma­ry: Pineap­ple grow­ers in distress.

you may also like this video;