ജില്ലയില്‍ പിങ്ക് പട്രോളിന് തുടക്കമായി; ആദ്യ ഘട്ടം മൂന്നാര്‍ ടൗണില്‍

Web Desk
Posted on June 16, 2019, 9:43 am

മൂന്നാര്‍: സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാന പൊലീസ് നടപ്പാക്കി വരുന്ന പിങ്ക് പട്രോള്‍ ആദ്യഘട്ടം എന്ന നിലയില്‍ വിദേശ വിനോദ സഞ്ചാരികള്‍ അടക്കം ആയിരകണക്കിന് ആളുകള്‍ വന്നെത്തുന്ന മൂന്നാര്‍ ടൗണില്‍ ആരംഭിച്ചു. ഇടുക്കി സിവില്‍ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഇടുക്കി അഡീഷണല്‍ എസ് പി കെ മുഹമ്മദ് ഷാഫി ഫഌഗ് ഓഫ് ചെയ്തു.
ഒരു വനിത സബ് ഇന്‍സ്‌പെക്ടര്‍, രണ്ട് വനിതാ പൊലീസ് എന്നിവര്‍ ഉള്‍പ്പെടുന്ന പട്രോള്‍ വാഹനത്തിന്റെ ഡ്രൈവറും വനിതാ പൊലീസ് ആയിരിക്കും എന്നതാണ് പ്രത്യേകത. ആദ്യ  ഡ്രൈവര്‍ പൊലീസ് ഉദ്യോഗസ്ഥയായ അപര്‍ണ രാധാകൃഷ്ണനും വുമണ്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്‍ എന്‍ സുശീലയും ആണ്. 1515 എന്ന ടോള്‍ ഫ്രീ നമ്പറില്‍ എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിങ്ക്
പെട്രോളിന്റെ സേവനം ലഭ്യമാകും.