പുതുമുഖ താരങ്ങളെ അണിനിരത്തി പെൺഭ്രൂണഹത്യയുടെ കഥയുമായി രാജസ്ഥാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘പിപ്പലാന്ത്രി’ റിലീസിനൊരുങ്ങി. സിക്കമോർ ഫിലിം ഇൻറർനാഷണലിൻറെ ബാനറിൽ നവാഗതമായ ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രം പൂർത്തിയായി. ചിത്രത്തിലെ ഗാനം കഴിഞ്ഞദിവസം മലയാളത്തിലെ താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. സാമൂഹിക ദുരാചാരമായ പെൺഭ്രൂണഹത്യയുടെ രഹസ്യങ്ങൾ തേടിയുള്ള പ്രയാണമാണ് ‘പിപ്പലാന്ത്രി‘യുടെ കഥാസാരം. രാജസ്ഥാൻ ഗ്രാമങ്ങളിൽ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ പുതുമ.
പൂർണ്ണമായും രാജസ്ഥാൻ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. അവിടങ്ങളിലെ ഗ്രാമീണരുടെ ആചാരങ്ങളും ആഘോഷങ്ങളും നേരിട്ട് ചിത്രീകരിക്കുകയായിരുന്നു. മലയാളസിനിമയിൽ തന്നെ അപൂർവ്വമായ ഒരു അനുഭവമായിരുന്നു രാജസ്ഥാനിലെ ചിത്രീകരണമെന്ന് സംവിധായകൻ ഷോജി സെബാസ്റ്റ്യൻ പറഞ്ഞു.
‘സിനിമയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഞങ്ങൾ ഒന്നും ഷൂട്ട് ചെയ്തിട്ടില്ല. ഗ്രാമങ്ങളിലെ പൗരാണിക ആചാരങ്ങൾ മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രീകരിക്കാനായത്. കൃത്രിമമായിട്ടൊന്നും ചെയ്തിട്ടില്ല. ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറ്കണക്കിന് ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു ‘പിപ്പരാന്ത്രി‘യുടെ ചിത്രീകരണം. സംവിധായകൻ ചൂണ്ടിക്കാട്ടി. പെൺഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചരിത്രപരമായ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ് ‘പിപ്പരാന്ത്രി‘യിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്നും സംവിധായകൻ ഷോജി സെബാസ്റ്റ്യൻ പറഞ്ഞു. മലയാളസിനിമയിൽ ഇതുവരെ ചർച്ച ചെയ്യാത്ത പ്രമേയമാണ് ‘പിപ്പലാന്ത്രി‘യുടേത്. മലയാളസിനിമയിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ലൊക്കേഷനുകൾ ഈ സിനിമയുടെ മറ്റൊരു പുതുമയാണ്. രാജസ്ഥാൻ ഗ്രാമങ്ങളുടെ ദൃശ്യഭംഗി മനോഹരമായി സിനിമയിൽ ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരങ്ങളായ പാട്ടുകളും ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. സിനിമയുടെ കുറച്ചുഭാഗം കേരളത്തിലും ചിത്രീകരിച്ചിട്ടുണ്ട്.
അഭിനേതാക്കൾ — സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായർ, രാകേഷ്ബാബു, കാവ്യ, ജോൺ മാത്യൂസ് തുടങ്ങിയവരാണ്. ബാനർ — സിക്കമോർ ഫിലിം ഇൻറർനാഷണൽ, സംവിധാനം- ഷോജി സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രൊഫ. ജോൺ മാത്യൂസ്, ക്യാമറ- സിജോ എം എബ്രഹാം, തിരക്കഥ — ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യൻ, എഡിറ്റർ — ഇബ്രു എഫ് എക്സ്, ഗാനരചന- ചിറ്റൂർ ഗോപി, ജോസ് തോന്നിയാമല, സംഗീതം- ഷാൻറി ആൻറണി, ആർട്ട് — രതീഷ്, കോസ്റ്റ്യൂം ഡിസൈനർ — ബെൻസി കെ ബി, മേക്കപ്പ് — മിനി സ്റ്റൈൽമേക്ക്, അസോസിയേറ്റ് ഡയറക്ടർ — സജേഷ് സജീവ്, പ്രൊഡക്ഷൻ കൺട്രോളേഴ്സ് — ജോഷി നായർ, രാകേഷ് ബാബു, പ്രൊഡക്ഷൻ മാനേജർ എ കെ വിജയൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രൊ. ജോൺ മാത്യൂസ്, സ്റ്ൽസ് — മെഹ്രാജ്, പി
English summary; pipalanthri movie shoji sebastian released soon
You may also like this video;