Web Desk

കോഴിക്കോട് ഡെസ്ക്

November 10, 2020, 8:16 pm

സംസ്ഥാന പാതയിൽ കുടിവെള്ള പൈപ്പ് പൊട്ടി, ജല വിതരണം നിലച്ചു

Janayugom Online

സംസ്ഥാന പാതയിൽ ജല വിതരണ കുഴൽ പൊട്ടി വെള്ളം റോഡിൽ പരന്നൊഴുകി. ഇതിനെ തുടർന്ന് തൂണേരി ഭാഗത്ത് ജലവിതരണം നിലച്ചു. കുന്നുമ്മൽ പദ്ധതിയിൽ നിന്ന് തൂണേരി ഭാഗത്തേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് ചേറ്റുവെട്ടിയിൽ പൊട്ടിയത്. ഈ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ഇടക്കിടെ പൊട്ടി ദിവസങ്ങളോളം ജല വിതരണം നിലക്കാറുണ്ട്. പൈപ്പ് പൊട്ടുന്നത് ഒഴിവാക്കാൻ ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു. പൈപ്പ് പൊട്ടുന്നത് റോഡ് തകരാനും ഇടയാകുന്നുണ്ട്.