മുത്തങ്ങയില്‍ നിന്ന് ലക്ഷങ്ങളുടെ കുഴല്‍പ്പണം പിടികൂടി

Web Desk
Posted on May 14, 2018, 8:17 pm

വയനാട്: മൈസൂരില്‍ നിന്നും വയനാട്ടിലേക്ക് കൊണ്ടുവരികയായിരുന്ന കുഴല്‍പ്പണം മുത്തങ്ങ എക്‌സൈസ് സ്‌ക്വാഡ് പിടികൂടി. മൈസൂര്‍കോഴിക്കോട് കര്‍ണ്ണാടക ആര്‍ടിസിയിലെ യാത്രക്കാരനായ ബത്തേരി എകെജി റോഡില്‍ ലക്ഷ്മി നിവാസ് രാജേന്ദ്ര കൃഷ്ണ ജാദവ് (41) ല്‍ നിന്നാണ് 13, 32,000 രൂപ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമല്‍ രാജനും സംഘവും പിടികൂടിയത്. ഇയ്യാളുടെ ദേഹത്ത് കെട്ടി വെച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്. ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.മൈസൂരില്‍ നിന്നും സ്വര്‍ണ്ണം വിറ്റുകിട്ടിയ പണമാണിതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ പോലീസിന് കൈമാറി.പ്രിവന്റീവ് ഓഫീസര്‍ ജി അനില്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എടികെ രാമചന്ദ്രന്‍, സന്തോഷ് കൊമ്പ്രാങ്കണ്ടി എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.