പിന്മാറ്റം തുടരുന്നു; പിറവം പള്ളി തര്‍ക്ക കേസ് കേള്‍ക്കാന്‍ ജഡ്ജിമാരില്ല

Web Desk
Posted on January 29, 2019, 12:02 pm

കൊച്ചി: പിറവം പള്ളി തര്‍ക്ക കേസ് കേള്‍ക്കാന്‍ ജഡ്ജിമാരില്ല. കേസ് പരിഗണിക്കുന്നതില്‍ നിന്ന് നാലാമത്തെ ബഞ്ചും പിന്മാറി. ജ. ഹരിലാല്‍, ജ.ആനി ജോണ്‍ എന്നിവരുടെ ബെഞ്ചാണ് പിന്മാറിയത്.

സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്.

നാലാമത് ഡിവിഷന്‍ ബെഞ്ചാണ് പിന്മാറിയത്. നേരത്തെ കേസ് പരിഗണിക്കേണ്ടിയിരുന്ന മൂന്ന് ഡിവിഷന്‍ ബെഞ്ചുകളും പിന്‍മാറിയിരുന്നു. ഡിവിഷന്‍ ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്ന ജഡ്ജിമാര്‍ നേരത്തെ പള്ളിത്തര്‍ക്കകേസില്‍ ഹാജരായിട്ടുള്ള അഭിഭാഷകര്‍ ആയതിനാല്‍ ആണ് കേസ് കേള്‍ക്കുന്നതില്‍നിന്നും പിന്‍മാറിയിട്ടുള്ളത്.