26 March 2025, Wednesday
KSFE Galaxy Chits Banner 2

പിറവി

ജയപാലൻ കാര്യാട്ട്
February 9, 2025 7:45 am

പുറകിലമ്പുമായ് വേടന്റെ വില്ലൊളി
തറയിലമ്പേറ്റ് പിടയുന്നിണക്കിളി
പറവതൻ ചിറകഴലായ് വിടർന്നതും
ഉറവയായ് നിണമൊഴുകിപ്പരന്നതും
നിറവിലകതാരിലറിയാതൊരുൾ വിളി
മുറിവുണക്കാനകത്തൊരു മുറവിളി
മറ തകർത്തെറിഞ്ഞുളവായ ഘോഷണം
പിറവി കാത്തുയിരുലയുന്നനു ക്ഷണം
അറിയുമാരകത്തലയുന്ന ചിന്തകൾ
പറയുവാൻ മുറിഞ്ഞിടറുന്ന വാക്കുകൾ
അറിവിനായകമെരിയിച്ച രാവുകൾ
ഉറിയിലാടും ഉറചേർത്ത മൃതുമായ്
മറവിയിൽ മാഞ്ഞു പോകാത്ത രോഷമായ്
മുറകൾ തെറ്റിച്ചുളവാകുമുക്തികൾ
മറ തകർത്തെത്തും അറിവിന്റെ കതിരൊളി
നിറപറകളിൽ നിറയുന്ന നിനവുകൾ
പറവതൻ കളകൂജനം പുലരിയായ്
പിറവിയായ് ആദ്യകവിയും കവിതയും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.