ചുക്ക് ചേരാത്ത കഷായം ഇല്ലാ എന്ന് പറയുന്നതുപോലെയാണ് രമേഷ് പിഷാരടിയുടെയും ധർമ്മജന്റെയും സൗഹൃദം. രമേഷ് പിഷാരടി ഇല്ലെങ്കിൽ ധർമ്മജൻ ഇല്ല, തിരിച്ചും അങ്ങനെ തന്നെ. ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ് ഇരുവരും പ്രേക്ഷക ഹൃദയം കവർന്നത്. എന്നാൽ പിൽക്കാലത്ത് ഇവർ സിനിമകളിൽ തങ്ങളുടേതായ ഇടം കണ്ടെത്തി മുന്നേറുകയാണ്. നടനും അവതാരകനും പുറമേ സംവിധായന്റെ വിജയ സിംഹാസനവും ഇതിനോടകം രമേഷ് പിഷാരടി നേടിക്കഴിഞ്ഞു. ധർമ്മജൻ ആകട്ടെ സിനിമയിലെ തന്റെ നർമ്മങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ടവനായിമാറിക്കഴിഞ്ഞു. ധർമ്മജൻ ഉണ്ടെങ്കിൽ സിനിമ സൂപ്പർ കോമഡി ആയിരിക്കുമെന്ന വിശ്വാസം ഇന്ന് പ്രേക്ഷകർക്കുണ്ട്.
ചില വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് രമേഷ് പിഷാരടി ഇപ്പോൾ. തന്റെ പ്രിയ സുഹൃത്ത് ധർമ്മജൻ ഒരു പോലീസ് കേസിൽ നിന്ന് രക്ഷപെടാൻ തന്റെ ഡയറി എഴുത്ത് ശീലം കാരണമായിട്ടുണ്ടെന്ന് പറയുകയാണ് അദ്ദേഹം. 90 മുതൽ എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുള്ളയാളാണ് ഞാൻ. പണ്ടൊരു കേസുമായി ധർമജനെ പോലീസ് ചോദ്യം ചെയ്തപ്പോൾ ആ ഡയറിയാണ് അവനെ രക്ഷിച്ചത്..അതിൽ ഞാനും അവനും കേസ് നടന്ന ദിവസം എവിടെയായിരുന്നെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ എഴുത്തുശീലം കൊണ്ട് ചെറുതും വലുതുമായ ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. ധർമ്മജനെക്കുറിച്ച് രമേഷ് പിഷാരടി പറയുന്നു.
YOU MAY ALSO LIKE THIS