June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഒരു മാസം പ്രായമുള്ള ആണ്‍കുട്ടി പിറ്റ്ബുളിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

By Janayugom Webdesk
January 29, 2020

ഒരു മാസം പ്രായമുള്ള ആണ്‍കുട്ടി പിറ്റ്ബുളിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് വെസ്റ്റ് ഇന്ത്യാനയിൽ  ജനുവരി 25 ശനിയാഴ്ചയാണ് സംഭവം നടന്നത്.  വീടിനകത്തു വളര്‍ത്തിയിരുന്ന രണ്ട് പിറ്റ്ബുള്‍ നായ്ക്കള്‍ പരസ്പരം കടിച്ചുകീറുന്നതുകണ്ടു കൗമാരക്കാരനായ ഒരു  കുട്ടി ഇവയെ പിടിച്ചു മാറ്റുന്നതിനിടയിലാണ് അക്രമാസക്തമായ ഒരു നായ അവിടെയുണ്ടായിരുന്ന ഒരു മാസം പ്രായമുള്ള കുട്ടിക്കു നേരെ തിരിഞ്ഞത്. ശരീരമാസകലം കടിച്ചു കീറിയ കുട്ടിയെ നായയില്‍ നിന്നുംരക്ഷപ്പെടുത്തുന്നതിന് അവിടെ എത്തിയ പോലീസിന് വെടിവെച്ചു കൊല്ലേണ്ടിവന്നു.

കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ മാതാവ് വീട്ടിലുണ്ടായിരുന്നതായി  ലൈഫെയ്റ്റി പോലീസ് ലെഫ്റ്റനന്റ് മാറ്റ് ഗാര്‍ഡ് പറഞ്ഞു. നായ  അക്രമിക്കുമ്പോള്‍ കുട്ടി എവിടെയായിരുന്നു എന്ന് പോലീസ് അന്വേഷിക്കുന്നു.  ഇതു സംബന്ധിച്ച് ഇതുവരെ കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നായ്ക്കള്‍  എപ്പോഴാണ് പ്രകോപിതരാകുക എന്ന് അറിയാത്തതിനാല്‍ വീട്ടിലുള്ളവര്‍  കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഓഫീസര്‍ പറഞ്ഞു.

Eng­lish sum­ma­ry: Pit­bull attack death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.