മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗള സജീവ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്നു താരം വ്യക്തമാക്കി. ഇന്ത്യയുടെ 2007 ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് നേട്ടങ്ങളില്‍ ചൗള പങ്കാളിയാണ്. ഇന്ത്യക്കായി 25 ഏകദിന മത്സരങ്ങളും 7 ടി20 മത്സരങ്ങളും 3 ടെസ്റ്റും താരം കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 32 വിക്കറ്റുകള്‍. ടെസ്റ്റില്‍ ഏഴും ടി20യില്‍ 4ഉം വിക്കറ്റുകള്‍. 2012ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശ് താരമാണ്. 137 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നു 5,480 റണ്‍സും 446 വിക്കറ്റുകളും നേടി.
ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളത്തിലെത്തി. കിങ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്‌സ്), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായും കളിച്ചു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്ത് പിയൂഷ് ചൗളയുണ്ട്. കെകെആറിനു രണ്ടാം ഐപിഎല്‍ കിരീടം സമ്മാനിക്കുന്നതില്‍ ചൗള നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിലേറെക്കാലം കളിക്കളത്തില്‍ ഉണ്ടായിരുന്നു. ഈ മനോഹരമായ കളിയോട് വിടപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് വിജയ ടീമുകളുടെ ഭാഗമായി. ഈ അവിശ്വസനീയ യാത്രയിലെ ഓരോ നിമിഷവും അനുഗ്രഹിക്കപ്പെട്ടതാണ്. ഈ ഓര്‍മകള്‍ എന്റെ ഹൃദയത്തില്‍ എന്നും മായാതെ കിടക്കുമെന്നും ചൗള കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.