June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

രണ്ടിലയിൽ അപ്പീലുമായി പിജെ ജോസഫ്

By Janayugom Webdesk
November 22, 2020

ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പി ജെ ജോസഫ് നാളെ ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടും. കോടതി വിധി എതിരായതോടെ പാർട്ടി സ്ഥാനാർഥികൾ സ്വതന്ത്രരുടെ ഗണത്തിലേക്ക് മാറുമോയെന്നതാണ് ജോസഫ് പക്ഷത്തിന്റെ ആശങ്ക. ചിഹ്നവും പാർട്ടിയുടെ പേരും ജോസ് കെ മാണിക്കനുവദിച്ച ഉത്തരവിൽ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യവും ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഉന്നയിക്കും.

കോടതി ഉത്തരവിന് മുൻപ് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചെണ്ട ചിഹ്നം ജോസഫ് വിഭാഗം സ്ഥാനാർഥികളെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. ചെണ്ട ചിഹ്നം അനുവദിച്ച ഉത്തരവിൽ തൽസ്ഥിതി തുടരണമെന്ന് കാട്ടി നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് പിജെ ജോസഫ് കത്ത് നൽകും. കേരള കോൺഗ്രസ് എന്ന പേര് ഉപയോഗിക്കുന്നതിൽ കമ്മീഷന്റെ മുൻ ഉത്തരവ് പ്രകാരം തടസമില്ലെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം. കോടതി വിധി എതിരായതോടെ രജിസ്ട്രേഡ് പാർട്ടിയുടെ അവകാശങ്ങൾ ജോസഫ് പക്ഷത്തിന് ലഭിച്ചേക്കില്ല. സ്ഥാനാർത്ഥികൾക്ക് പല ചിഹ്നങ്ങൾ ലഭിക്കുന്ന സ്ഥിതി മറികടക്കാനാണ് ജോസഫിന്റെ ഇപ്പോഴത്തെ ശ്രമം.

ENGLISH SUMMARY: pj joseph appeals for two leaves sign

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.