കോവിഡ് സ്ഥിരീകരിച്ച കരിങ്കുന്നത്തെ യുഡിഎഫ് വനിതാ ഗ്രാമപഞ്ചായത്തംഗത്തിന്റെ പ്രഥമ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട തൊടുപുഴ എംഎൽഎ പി ജെ ജോസഫിനോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. ചൊവ്വാഴ്ച കരിങ്കുന്നത്ത് പി ജെ ജോസഫ് എംഎൽഎ പങ്കെടുത്ത രണ്ട് പരിപാടികളിൽ ഗ്രാമപഞ്ചായത്തംഗം സജീവമായി പങ്കെടുത്തിരുന്നു.
ഒരു പരിപാടി ഈ അംഗത്തിന്റെ വാർഡിലായിരുന്നു. എംഎൽഎ യെ കൂടാതെ പഞ്ചായത്തംഗവുമായി അടുത്തിടപഴകിയ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും ആരോഗ്യവകുപ്പ് ജീവനക്കാർ ശേഖരിച്ചു വരികയാണ്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ
നടത്തിയ പരിശോധനയിലാണ് പഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ENGLISH SUMMARY:PJ Joseph MLA will go under covid surveillance
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.