June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

നല്ല കുട്ടിയായാൽ ജോസ് കെ മാണിക്ക് മടങ്ങിവരാമെന്ന് പി ജെ ജോസഫ്

By Janayugom Webdesk
September 2, 2020

മലക്കംമറിഞ്ഞ് കോൺഗ്രസ്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം വന്നതോടെ മലക്കം മറിഞ്ഞ് കോൺഗ്രസ്. ജോസ് വിഭാഗത്തെ യുഡിഎഫിൽനിന്ന് പുറത്താക്കിയിട്ടില്ലെന്ന വാദവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ തിരികെ എത്തിക്കാൻ യുഡിഎഫ് ശ്രമം ആരംഭിച്ചു കഴിഞ്ഞു. മധ്യസ്ഥരെ നിയോഗിച്ച് ജോസ് കെ മാണിയുമായി ചർച്ച നടത്തും. തിരികെ വരാൻ തയാറാണെങ്കിൽ സ്വീകരിക്കുമെന്നാണ് നിലപാട്. ജോസിനെ തിരികെ എത്തിക്കണമെന്ന് കോൺഗ്രസിലും ലീഗിലും പൊതുവികാരമുണ്ട്. ചർച്ചക്ക് മുസ്ലീം ലീഗ് മുൻകൈ എടുക്കും. ജോസ് വിഭാഗം ചർച്ചക്ക് തയാറെന്നും സൂചനയുണ്ട്. അടുത്തയാഴ്ച ചേരുന്ന മുന്നണി യോഗത്തിന് മുൻപ് നിലപാട് അറിയിക്കണമെന്നാണ് ആവശ്യം. നേരത്തെ പാർട്ടി ചിഹ്നവും പാർട്ടി മേൽവിലാസവും ജോസ് കെ മാണിക്ക് അനുവദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുണ്ടായിരുന്നു. കമ്മീഷന്റെ ഇത്തരത്തിലൊരു ഒരു ഉത്തരവ് ജോസഫ് വിഭാഗത്തിന് തിരിച്ചടിയായി. എന്നാൽ കുടുങ്ങിയത് ജോസഫിന് പിന്തുണ നൽകിയ നേതാക്കളാണ്. പാർടി ചിഹ്നം ജോസഫ് വിഭാഗത്തിന് ലഭിക്കുമെന്ന് കരുതിയാണ് കോൺഗ്രസിലെ ഒരു വിഭാഗം ജോസഫിനൊപ്പംനിന്ന് കരുക്കൾനീക്കിയത്. രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും വിപ്പ് നൽകി വേറിട്ട നിലപാട് സ്വീകരിച്ചു.

കാര്യങ്ങൾ ഏറെ കുറെ ജോസ് കെ മാണിക്ക് അനുകൂലമായി വന്നതോടെ പിജെ ജോസഫും പരസ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. നല്ല കുട്ടിയായാൽ ജോസ് കെ മാണിക്ക് മടങ്ങിവരാം എന്നാണ് പി ജെ ജോസഫ് അറിയിച്ചിരിക്കുന്നത്. ‘യുഡിഎഫ് പുറത്താക്കി എന്ന വാക്ക് ഉപയോഗിക്കേണ്ട ഒരു കാര്യവും ഇല്ല. വേറെ ചില കാര്യങ്ങൾക്ക് വേണ്ടി സ്വയം ഒഴിഞ്ഞു പോയതാണ്. നിഗൂഢ ലക്ഷ്യത്തോടെയാണ് ജോസ് പുറത്തു പോയത്. അത് എൽഡിഎഫിലേക്കാണോ എൻഡിഎയിലേക്കാണോയെന്ന് ആർക്കറിയാം, നല്ല കുട്ടിയായി ധാരണ പാലിച്ച് വേണമെങ്കിൽ യുഡിഎഫിലേക്ക് തിരിച്ചെത്താൻ ഇപ്പോഴും അവസരം ഉണ്ട്. രാജി വയ്ക്കുകയും ഇല്ല ചർച്ചയ്ക്കുമില്ലെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയിൽ എല്ലാം വ്യക്തമാണ്’, പി ജെ ജോസഫ് വ്യക്തമാക്കി.

അതേസമയം ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറിയ നേതാക്കളെ തിരികെയെത്തിക്കാൻ പദ്ധതിയിട്ട് ജോസ് കെ മാണി രംഗത്തെത്തി. തദ്ദേശ സ്ഥാപനങ്ങളിൽ ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറിയവരുമായി ചർച്ചകൾ ആരംഭിച്ചു. മടങ്ങി വരാത്തവർക്കെതിരെ അയോഗ്യത ഭീഷണി ഉയർത്താനാണ് കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം. തദ്ദേശ സ്ഥാപനങ്ങളിൽ ജോസഫ് പക്ഷത്തേക്ക് കൂറുമാറ്റം നടത്തിയവർക്ക് മടങ്ങിവരാൻ രണ്ട് ദിവസം സമയം നൽകും.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.