‘ഞാൻ മുൻപ് അപാകതകൾ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്’: പിജെ കുര്യൻ

Web Desk
Posted on April 18, 2019, 7:33 pm

പത്തനംതിട്ട: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനിടെ സംഭവിച്ച പാകപ്പിഴകളില്‍ വിശദീകരണവുമായി പി.ജെ. കുര്യന്‍.പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി ആന്റോ ആന്റണി നിര്‍ബന്ധിച്ചതുകൊണ്ടാണ് പരിഭാഷയ്ക്ക് സമ്മതിച്ചതെന്നു പി.ജെ. കുര്യന്‍ ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ്ണരൂപം

രാഹുൽജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ ചില പാകപ്പിഴമൂലം സോഷ്യൽ മീഡിയയിൽ പലരും എന്നെ അധിക്ഷേപിക്കുണ്ട്. അവരോടൊന്നും പരാതിയില്ല.

പ്രസംഗകൻ പറയുന്നത് പരിഭാഷകന് കേൾക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യും ? ഞാൻ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്. പത്തനംതിട്ടയിൽ തന്നെ രാഹുൽജിയുടെയും സോണിയാജിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് ശ്രീ.മൻമോഹൻസിങ്ങിന്റെ പ്രസംഗവും ഞാൻ മുൻപ് അപാകതകൾ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

“സാർ ഈ പണിയ്ക്ക് പോയത് എന്തിനാണ് എന്ന് ” ചില സുഹൃത്തുക്കൾ ചോദിക്കുന്നു. സ്‌ഥാനാർത്ഥി ശ്രീ .ആന്റോ ആന്റണി നിബന്ധിച്ചതുകൊണ്ടാണ് ഞാൻ പരിഭാഷയ്ക്ക് സമ്മതിച്ചത്. എ ഐ സി സി ഒബ്സർവേർറും ഡി സി സി പ്രസിഡന്റും ഇതേ നിലപാട് എടുത്തു.

ഞാൻ തന്നെ പരിഭാഷപ്പെടുത്തണമെന്ന് സ്ഥാനാർഥി നിർബന്ധിച്ചപ്പോൾ അത് അംഗീകരിച്ചു.