കോഴിക്കോട്: വംശീയതയുടെ അടിത്തറയിൽ രാജ്യത്തെ മാറ്റാൻ ശ്രമിച്ച ഹിറ്റ്‌ലറുടെ തലയോട്ടി പോലും ചവുട്ടിയരക്കപ്പെട്ടുവെന്ന ചരിത്രം ഇന്ത്യൻ ഭരണാധികാരികൾ ഓർക്കണമെന്ന് എഴുത്തുകാരൻ പി കെ പാറക്കടവ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ യുവകലാസാഹിതി സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിറ്റ്‌ലർ ജൂതന്മാരെ പുറത്താക്കി പൗരത്വ പട്ടികയുണ്ടാക്കി. രാജ്യസ്നേഹത്തെപ്പറ്റി വാ തോരാതെ പറഞ്ഞു.ഇന്ത്യൻ ഭരണാധികാരികളും ഒരു വിഭാഗത്തെ രാജ്യത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുയാണ്. ലോകത്ത് ഇനിയൊരു ഹിറ്റ്ലർ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഡോ. ശരത് മണ്ണൂർ അധ്യക്ഷം വഹിച്ചു. ഇപ്റ്റ ദേശീയ വൈസ് പ്രസിഡണ്ട് ടി വി ബാലൻ, യുവകലാസാഹിതി സംസ്ഥാന ഭാരവാഹികളായ എ പി കുഞ്ഞാമു, ഡോ. ഒ കെ മുരളീകൃഷ്ണൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. യു ഹേമന്ദ് കുമാർ, കാൻ ഫെഡ് ജില്ലാ പ്രസിഡണ്ട് കെ പി യു അലി, ഇപ്റ്റ ജില്ലാ സെക്രട്ടറി സി പി സദാനന്ദൻ, ബൈജുരാജ്, ക്യഷ്ണദാസ് വല്ലാപ്പുന്നി, ടി എം സചീന്ദ്രൻ, ടി പി മമ്മു മാസ്റ്റർ, സി എസ് എലിസബത്ത്, എം എ ബഷീർ മാസ്റ്റർ, അഡ്വ. കെ പി. ബിനൂപ്, പി വി മാധവൻ, ഇ കെ. വർഗീസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഷ്റഫ് കുരുവട്ടൂർ സ്വാഗതവും ജോ. സെക്രട്ടറി കെ വി സത്യൻ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.