Thursday
18 Jul 2019

പി കെ വി പുരസ്‌ക്കാരം സമ്മാനിച്ചു

By: Web Desk | Friday 12 July 2019 9:30 PM IST


പതിമൂന്നാമത് പി കെ വി പുരസ്‌കാരം കിടങ്ങൂരില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ കെ ശൈലജയ്ക്ക് മന്ത്രി പി തിലോത്തമന്‍ സമ്മാനിക്കുന്നു

കിടങ്ങൂര്‍: മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ സ്മരണയ്ക്കായി പി കെ വി സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഏര്‍പ്പെടുത്തിയ പി കെ വി പുരസ്‌കാരം മന്ത്രി കെ കെ ശൈലജക്ക് മന്ത്രി പി തിലോത്തമന്‍ സമ്മാനിച്ചു. ആരോഗ്യമേഖലയ്ക്ക് ഉണര്‍വും ഉത്തേജനവും പകരാന്‍ സമഗ്രസംഭാവനകള്‍ നല്‍കിയ ഭരണാധികാരി എന്ന നിലയിലാണ് അവാര്‍ഡ്.

പി കെ വി അനുസ്മരണദിനമായ ഇന്നലെ കിടങ്ങൂര്‍ എല്‍ പി ബി സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ‘ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ വി എം സുധീരന്‍ പി കെ വി സ്മാരക പ്രഭാഷണം നടത്തി. പി കെ വി സെന്റര്‍ പ്രസിഡന്റ് ജി വിശ്വനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കുരീപ്പുഴ ശ്രീകുമാര്‍ പ്രശസ്തിപത്രം അവതരണം നടത്തി. സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, അഡ്വ. പി കെ ചിത്രഭാനു, വി എന്‍ വാസവന്‍, ശാരദ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജോസ് കെ മാണി എം പി മുഖ്യപ്രഭാഷണം നടത്തി. കെ സുരേഷ് കുറുപ്പ് എം എല്‍ എ അനുമോദനപ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എം എല്‍ എ സ്‌കോളര്‍ഷിപ്പ് വിതരണവും കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യു ചികിത്സാ സഹായവിതരണവും നടത്തി.

Related News