പതിമൂന്നാമത് പി കെ വി പുരസ്‌കാരം മന്ത്രി കെ കെ ഷൈലജ ടീച്ചർക്ക്

Web Desk

കോട്ടയം

Posted on July 04, 2019, 2:01 pm

പതിമൂന്നാമത് പി കെ വി പുരസ്‌കാര ജേതാവായി ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറെ തെരഞ്ഞെടുത്തു. പൊതു രംഗത്തെയും പാര്‍ലമെന്ററി രംഗത്തെയും സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം 12ന് സമ്മാനിക്കും. പികെവിയുടെ ജന്മ നാടായ കിടങ്ങൂരില്‍ ഗവ ബോയ്‌സ് എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ വൈകുന്നേരം 4. 30ന് ചേരുന്ന സമ്മേളനത്തില്‍ ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ പുരസ്‌കാരം സമ്മാനിക്കും.