Web Desk

തിരുവനന്തപുരം

June 25, 2020, 9:00 pm

കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ പ്ലാന്‍ എ,ബി,സി: മുഖ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ വിദേശത്ത് നിന്ന് തിരിച്ചെത്തിയത് 98202 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. 96581 പേര്‍ വിമാനത്തിലും മറ്റുളളവര്‍ കപ്പലിലും എത്തി. 34726 പേര്‍ കൊച്ചിയിലും 31896 പേര്‍ കരിപ്പൂരിലും വിമാനമിറങ്ങി. യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളങ്ങളില്‍ ഒരുക്കിയിരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്ത് നിന്ന് 72 വിമാനങ്ങളാണ് ഇന്നലെയെത്തിയത്. നാളെ മുതല്‍ 40- 50 വിമാനങ്ങള്‍ എത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്. കൊച്ചിയിലും കോഴിക്കോടുമാണ് കൂടൂതല്‍ വിമാനങ്ങള്‍ എത്തുന്നത്. ആന്റിബോഡി കിറ്റ് എല്ലായി‍ടത്തും എത്തിച്ചു. വിമാനത്താവളത്തില്‍ പ്രത്യേക ബൂത്തൊരുക്കി.ചുമതല വഹിക്കുന്നവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കി.

കോവിഡ് രോഗികളുടെ ചികില്‍സയ്ക്ക് സൗകര്യം ഒരുക്കാൻ പ്ലാൻ എ,ബി, സി, തയ്യാറാക്കി. പ്ലാൻ എ പ്രകാരം രോഗികളുടെ ചികില്‍സയ്ക്ക് 14 ജില്ലകളില്‍ 29 കോവിഡ് ആശുപത്രികളും അവയോട് ചേര്‍ന്ന് 29 ഫസ്റ്റ് ലെെൻ ട്രീറ്റ്മെന്റ് സെന്ററും ആരംഭിച്ചു. 29 കൊവിഡ് ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്ക, 872 ഐസിയു കിടക്ക, 482 വെന്റിലേറ്റര്‍ എന്നിവ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ENGLISH SUMMARY: plan a, b,c for pravasi

YOU MAY ALSO LIKE THIS VIDEO