സൈനിക വിമാനം തകര്‍ന്ന് മരണം 19 ആയി

Web Desk
Posted on July 30, 2019, 11:46 am

ഇസ്ലാമാബാദ്: പരിശീലന പറക്കലിനിടെ പാകിസ്ഥാന്റെ സൈനിക വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. റാവല്‍പ്പിണ്ടിയില്‍ ചൊവ്വാഴ്ച രാവിലെയാണ് പരിശീലനപ്പറക്കലിനിടെ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. റാബി പ്ലാസയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്.

അഞ്ച് സൈനികരും രണ്ട് പൈലറ്റുമാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകട കാരണം വ്യക്തമല്ല. അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.  അപകടത്തില്‍ സമീപത്തുള്ള നാലഞ്ചുവീടുകള്‍ തകര്‍ന്നിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

YOU MAY LIKE THIS VIDEO ALSO