Web Desk

അമേരിക്ക

June 06, 2020, 12:58 pm

ജോർജിയയിൽ ചെറുവിമാനം തകർന്ന് വീണ് അഞ്ച് മരണം

Janayugom Online

ജോർജിയയിൽ ചെറുവിമാനം തകർന്ന് വീണ്  ഒരു കുടുംബത്തിലെ അഞ്ച് മരിച്ചു. രണ്ട് കുട്ടികളൂം മരിച്ചവരില്‍ ഉൾപ്പെടുന്നു. ഫ്‌ളോറിഡയിലെ വില്ലിങ്‌സ്റ്റണിൽ നിന്ന് ഇന്ത്യനയിലെ ന്യൂകാസിലേക്ക് പോയ പിഎ 31‑ടി വിമാനമാണ് തകർന്നു വീണത്. അപകടത്തിൽ എല്ലാവരും മരിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്

ഫ്‌ളോറിഡ മോറിസ്റ്റണ്‍ സ്വദേശി ലാറി റേ പ്രൂയിറ്റ് (67), ഗൈനസ് വില്ലെ സ്വദേശി ഷോണ്‍ ചാള്‍സ് ലാമന്റ് (41), ഷോണിന്റെ ഭാര്യ ജോഡി റേ ലാമന്റ് (43), ഇവരുടെ മക്കളായ ജെയ്‌സ് (6), ആലിസ് (4) എന്നിവരാണ് മരിച്ചത്. മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യാനയിലേക്ക് പോകവെയാണ് വിമാനം അപകടത്തിൽപ്പെട്ടത്.

Eng­lish sum­ma­ry: plane crash­es in rur­al Georgia.

You may also lke this video: