തുര്‍ക്കിയിൽ വിമാനം കടലിലേക്ക് തെന്നിനീങ്ങി; 168 യാത്രക്കാർ അദ്ഭുതമായി രക്ഷപ്പെട്ടു

Web Desk

അങ്കാറ

Posted on January 14, 2018, 10:05 pm

വടക്കൻ തുർക്കിയിലെ ട്രബ്സോണില്‍ റണ്‍വേയില്‍നിന്ന് തെന്നിനീങ്ങിയ വിമാനം കടലിലേക്ക് കുത്തിയിറങ്ങി ചെളിയിൽ തങ്ങി നിന്നു. 162 യാത്രക്കാരും രണ്ട് പൈലറ്റുമാരും നാല് കാബിൻ ക്രൂ അംഗങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുകളൊന്നുമില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അന്വേഷണം ആരംഭിച്ചതായി ഗവർണറുടെ ഓഫിസ് അറിയിച്ചു.

പേഗസസ് എയര്‍ലൈന്‍സിന്‍റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കടലിലേക്കു കുത്തിയിറങ്ങിയ വിമാനം ചെളിയില്‍ തങ്ങിയതിനാല്‍ മാത്രമാണ് വെള്ളത്തിലേക്ക് വീഴാതിരുന്നത്. അപകട കാരണം വ്യക്തമല്ലെങ്കിലും മഴ പെയ്ത് റണ്‍വേ തെന്നിയതാണ്, റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.