ചെറുവിമാനം തകര്‍ന്നുവീണ് ഏഴുമരണം; മൂന്നുപേര്‍ക്ക് പരിക്ക്

Web Desk
Posted on September 16, 2019, 9:00 am

ചെറുവിമാനം തകര്‍ന്നുവീണ് ഏഴു മരണം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. തെക്കുപടിഞ്ഞാറന്‍ കൊളംബിയയില്‍ പ്രാദേശിക സമയം ഞായറാഴ്ച 2.11നായിരുന്നു അപകടം.

വിമാനത്തില്‍ ഒമ്പത് യാത്രക്കാരുണ്ടായിരുന്നു. പോപ്പായനില്‍നിന്ന് ലോപ്പസ് ഡി മൈക്കിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്നുവീണത്. വിമാനം തകരാനുണ്ടായ കാരണം വ്യക്തമല്ല.

അഗ്‌നിശമനസേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിമാനത്തില്‍നിന്നുള്ള ഇന്ധനച്ചോര്‍ച്ച നിയന്ത്രിക്കാന്‍ സേനാംഗങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അഗ്‌നിശമനസേനാ കമാന്‍ഡര്‍ ജുവാന്‍ കാര്‍ലോസ് ഗണന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.