ഏവര്‍ക്കും ഏറെ ഭയമുള്ള ഒരു പ്രതിഭാസമാണ് ഇടിമിന്നല്‍. ഇടിമിന്നല്‍ സമയങ്ങളില്‍ വീട്ടിനുള്ളിലിരുന്നാല്‍ പോലും ചിലപ്പോള്‍ അതിന്റെ ആഘാതം ഏല്‍ക്കാറുണ്ട്. അപ്പോള്‍ ഈ സമയത്ത് വിമാനങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതുണ്ടോ?
എന്നാല്‍ വലിയാെരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു വരുന്ന ഒരു വിമാനത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഒരേ സമയത്തുണ്ടായ മൂന്ന് ഇടിമിന്നലുകളില്‍ നിന്നാണ് ഈ വിമാനം രക്ഷപ്പെട്ടത്.
ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്നതിന് മുമ്പാണ് ഇടിമിന്നലുകള്‍ക്കിടയില്‍ വിമാനം അകപ്പെട്ടു പോകുന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഉത്ഭവിച്ച് വരുന്ന ഇടിമിന്നലാണ് വിമാനത്തില്‍ പതിക്കുന്നത്. ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലാ എന്നാണ് വിലയിരുത്തല്‍. ആര്‍ക്കും ഒരു അപകടവും ഉണ്ടാകരുതെന്നാണ് പ്രാര്‍ത്ഥിച്ചതെന്നാണ് വീഡിയോ കണ്ട എല്ലാവരും പറയുന്നത്.
വീഡിയോ
Video captured on the ground in London, England shows a plane en route to Heathrow Airport struck by lightning as least three times during a recent thunderstorm. The plane was able to continue it’s journey and land safely. pic.twitter.com/NhH75Fef94
— The Weather Network (@weathernetwork) June 8, 2020
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.