December 10, 2023 Sunday

Related news

November 27, 2023
November 24, 2023
August 28, 2023
August 28, 2023
August 14, 2023
February 9, 2023
January 19, 2023
January 12, 2023
December 30, 2022
December 26, 2022

അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുന്നു; കാബൂളില്‍ വിമാനം സജ്ജം

Janayugom Webdesk
August 19, 2021 3:11 pm

അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ തിരികെ കൊണ്ട് വരാനുള്ള ശ്രമം ഊർജിതമായി തുടരുന്നു. വ്യോമസേനയുടെ വിമാനം കാബൂൾ വിമാനത്താവളത്തിൽ നിന്നും പുറപ്പെടാൻ സജ്ജമായതായി സേനാ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ നിന്നും രണ്ട് എയർ ഇന്ത്യ വിമാനങ്ങളും കാബൂളിലേക്ക് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി പുറപ്പെടും. അതേസമയം, ഇന്ത്യയുമായി ഉള്ള വ്യാപാര ബന്ധങ്ങൾ താലിബാൻ താൽക്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്ന 1600 ഇന്ത്യക്കാരിൽ മലയാളികളും ഉണ്ട്. രാജ്യ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളം പ്രവർത്തന സജ്ജമല്ലാത്തത് ഇവരെ തിരിച്ച് കൊണ്ട് വരുന്നതിന് തടസമായി തുടരുകയാണ്. 

അഫ്ഗാൻ പൗരന്മാർ നാട് വിടാതിരിക്കാൻ താലിബാൻ വിമാനത്താവളത്തിലേക്ക് ഉള്ള റോഡുകൾ അടച്ചതും തിരിച്ചടിയായി. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി വ്യോമസേന വിമാനം കാബൂൾ വിമാനത്താവളത്തിൽ സജ്ജമായതായി സേനാ വൃത്തങ്ങൾ അറിയിച്ചു. അനുമതി ലഭിച്ചാൽ സർവീസ് നടത്താനായി രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഡൽഹിയിലും തയാറാണ്. രക്ഷാപ്രവർത്തനം സംബന്ധിച്ച് അമേരിക്കയുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. അതിനിടെ ഇന്ത്യയുമായുള്ള കയറ്റുമതിയും ഇറക്കുമതിയും താലിബാൻ താത്കാലികമായി നിർത്തലാക്കി. 

പ്രസരണ ടവറുകൾ , മരുന്ന്, വസ്ത്രം,പഞ്ചസാര, ചായ, കാപ്പി, സുഗന്ധ വ്യഞ്ജനം, തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും അഫ്ഗാനിലേക്ക് കയറ്റി അയക്കുന്നത്. ഉള്ളിയും ഉണങ്ങിയ പഴങ്ങളുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നവ. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിയാണ് ഇന്ത്യ. പാകിസ്താനിലേക്കുള്ള ചരക്ക് നീക്കവും താലിബാനിൽ നിർത്തിയിരിക്കുകയാണ്.
ENGLISH SUMMARY; plane is ready in Kab­ul For repa­tri­ate Indi­ans from Afghanistan
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.